കോ​യ​ന്പ​ത്തൂ​രി​ൽ കോ​വി​ഡ് വ്യാ​പ​നം : നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ടം
Monday, June 27, 2022 12:48 AM IST
കോ​യ​ന്പ​ത്തൂ​ർ : ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ച​തി​നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ടം. ദി​നം​പ്ര​തി​യു​ള്ള കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 84 വ​രെ വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്ന​ത്.
ദി​നം​പ്ര​തി ന​ട​ത്തു​ന്ന കൊ​റോ​ണ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്.
പൊ​തു, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കാ​നും ജീ​വ​ന​ക്കാ​രു​ടെ ശ​രീ​ര​താ​പ​നി​ല പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നും ഫെ​യ്സ് മാ​സ്ക് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും പൊ​തു​ഇ​ട​ങ്ങ​ളി​ൽ ഫെ​യ്സ് മാ​സ്ക് നി​ർ​ബ​ന്ധ​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ഇ​തു​വ​രെ​യും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ക്കാ​ത്ത​വ​ർ ഉ​ട​ൻ ത​ന്നെ എ​ടു​ക്ക​ണ​മെ​ന്നും ജി​ല്ല ക​ള​ക്ട​ർ ജി.​എ​സ് സ​മീ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.