സ്റ്റു​ഡ​ൻ​സ് കൗ​ണ്‍​സി​ല​ർ നി​യ​മ​നം
Friday, May 27, 2022 11:19 PM IST
പാലക്കാട്: അ​ട്ട​പ്പാ​ടി ഐറ്റി​ഡി​പി യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലു​ക​ളി​ലും അ​ട്ട​പ്പാ​ടി മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൗ​ണ്‍​സി​ലിം​ഗ്, ക​രി​യ​ർ ഗൈ​ഡ​ൻ​സ് ന​ൽ​കു​ന്ന​തി​ന് സ്റ്റു​ഡ​ൻ​സ് കൗ​ണ്‍​സി​ല​ർ ത​സ്തി​ക​യി​ൽ നി​യ​മ​നം. യോ​ഗ്യ​ത എം. ​എ സൈ​ക്കോ​ള​ജി, എം.​എ​സ്.​ഡ​ബ്ല്യൂ (സ്റ്റു​ഡ​ന്‍റ് കൗ​ണ്‍​സി​ലിം​ഗ് പ​രി​ശീ​ല​നം നേ​ടി​യി​രി​ക്ക​ണം).
എംഎ​സ്‌സി സൈ​ക്കോ​ള​ജി കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്ന് യോ​ഗ്യ​ത നേ​ടി​യ​വ​ർ തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ത്തി​ക്ക​ണം. 2022 ജ​നു​വ​രി ഒ​ന്നി​ന് 25 നും 45 ​നും മ​ധ്യേ പ്രാ​യ​പ​രി​ധി​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ​ട്ടി​ക​വ​ർ​ഗ്ഗ വി​ഭാ​ഗ​ക്കാ​ർ​ക്ക് മു​ൻ​ഗ​ണ​ന.
താ​ത്പ​ര്യ​മു​ള്ള​വ​ർ ജാ​തി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം, സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​സ​ലും, തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​മാ​യി ജൂ​ണ്‍ ര​ണ്ടി​ന് രാ​വി​ലെ 10 ന് ​അ​ട്ട​പ്പാ​ടി അ​ഗ​ളി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​റ്റിഡിപി ​ഓ​ഫീ​സി​ൽ അ​ഭി​മു​ഖ​ത്തി​ന് എ​ത്ത​ണ​മെ​ന്ന് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍ : 04924 254382.