വി​ദ്യാ​ർ​ഥി​യെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു ചെ​യ്തു
Friday, May 27, 2022 12:59 AM IST
കോ​യ​ന്പ​ത്തൂ​ർ: കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ വി​ദ്യാ​ർ​ഥി​യെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു ചെ​യ്തു. ധാ​രാ​പു​രം ക​വി​യ​ര​സ​ൻ (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പോ​ളി​ടെ​ക്നി​ക് കോ​ള​ജ് വി​ദ്യാ​ർഥി​യാ​യ ക​വി​യ​ര​സ​ൻ ഇ​തേ കോ​ള​ജി​ലെ 16 വ​യ​സു പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.

വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യെ ക​ണ്ടുപി​ടി​ച്ച് ക​വി​യ​ര​സ​നെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.