മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​നു സ്വീ​ക​ര​ണ​വും ഇ​ട​വ​ക ദി​നാ​ഘോ​ഷ​വും ഇ​ന്ന്
Sunday, May 22, 2022 12:59 AM IST
കാ​ഞ്ഞി​ര​പ്പു​ഴ: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​നു ഇ​ന്ന് സ്വീ​ക​ര​ണം ന​ല്കും. ഇ​ന്ന് രാ​വി​ലെ 8.50ന് ​ആണ് സ്വീ​ക​ര​ണം.

സ്ഥാ​നാ​രോ​ഹ​ണ​ത്തി​നു ശേ​ഷം ആ​ദ്യ ഇ​ട​യ സ​ന്ദ​ർ​ശ​ന​ത്തി​നും ഇ​ട​വ​ക ദി​നാ​ഘോ​ഷ​ത്തി​നു​മെ​ത്തു​ന്ന ബി​ഷ​പ്പി​ന് ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​ർ​ജ് തെ​രു​വ​ൻ കു​ന്നേ​ൽ, അ​സി. വി​കാ​രി ഫാ.​ആ​ന​ന്ദ് അ​ന്പൂ​ക്ക​ൻ, കൈ​ക്കാ​രന്മാരാ​യ ഫി​ലി​പ് പു​തു​പ്പ​ള്ളി​ൽ, തോ​മ​സ് പു​ളി​യാ​നം പ​ട്ട​യി​ൽ, സു​രേ​ഷ് മ​ണ്ണൂ​രാം​പ​റ​ന്പി​ൽ, ക​ണ്‍​വീ​ന​ർ സു​ജി​ത്ത് ഓ​ലി​യ്ക്ക​ൽ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദി​ക​ർ, സി​സ്റ്റേ​ഴ്സ്, സ​ന്യ​സ്ത​ർ, ഇ​ട​വ​ക ജ​ന​ങ്ങ​ൾ എ​ന്നി​വ​​ർ ചേ​ർ​ന്ന് പ്ര​ധാ​ന ക​വാ​ട​ത്തി​ൽ ബി​ഷ​പ്പി​നെ സ്വീ​ക​രി​ച്ച് ആ​ന​യി​ക്കും.

തു​ട​ർ​ന്ന് 9 മ​ണി​യ്ക്ക് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, സ​ന്ദേ​ശം എ​ന്നി​വ​യു​ണ്ടാ​കും. ദേ​വാ​ല​യ​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം 10.30ന് ​പാ​രീ​ഷ് ഹാ​ളി​ൽ ഇ​ട​വ​ക ദി​നാ​ഘോ​ഷ​ത്തി​ന്‍റെ​യും സ​മ്മേ​ള​ന​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ബി​ഷ​പ് നി​ർ​വ്വ​ഹി​ക്കും.

തു​ട​ർ​ന്ന് ആ​ശം​സ​ക​ൾ, ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ റി​പ്പോ​ർ​ട്ട് വാ​യ​ന ഉ​ണ്ടാ​കും. വി​വി​ധ സ്നേ​ഹ വി​രു​ന്നോ​ടെ ആ​ഘോ​ഷ​ത്തി​നു സ​മാ​പ​നം കു​റി​ക്കും. ആ​ഘോ​ഷ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.