നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ടു, തു​പ്പ​നാ​ട് മ​ര​കൊ​ന്പു​ക​ൾ കു​ത്തി സം​ര​ക്ഷ​ണ ഭി​ത്തി തീ​ർ​ത്തു
Monday, May 16, 2022 11:50 PM IST
ക​ല്ല​ടി​ക്കോ​ട് : നി​ര​ന്ത​രം വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന തു​പ്പ​നാ​ട് പാ​ല​ത്തി​നു സ​മീ​പം നാ​ട്ടു​കാ​ർ മ​ര​കൊ​ന്പു​ക​ൾ കു​ത്തി സം​ര​ക്ഷ​ണ ഭി​ത്തി തീ​ർ​ത്തു. കു​ടി​വെ​ള്ള​പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​നാ​യി എ​ടു​ത്ത കു​ഴി മ​ണ്ണി​ട്ട് മൂ​ടി​യ​ത് അ​റി​യാ​തെ വ​രു​ന്ന ഭാ​ര​വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ ചാ​ടു​ന്ന​തും ചെ​രി​യു​ന്ന​തും മ​റി​യു​ന്ന​തും പ​തി​വാ​യി​രു​ന്നു. നാ​ലു​വ​ർ​ഷ​മാ​യി നി​ർ​മ്മാ​ണം ഇ​ഴ​യു​ന്ന ഈ ​ഭാ​ഗ​ത്ത് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ വെ​യ്ക്ക​ണ​മെ​ന്നും കു​ഴി​യെ​ടു​ത്ത സ്ഥ​ലം ടാ​റി​ട്ട് ഉ​റ​പ്പി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് സേ​വ് ക​രി​ന്പ വാ​ട്സ​ാപ് കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ർ​ത്ത​ക​ർ മ​ര​കൊ​ന്പു​ക​ൾ കു​ത്തി​വെ​ച്ച് സം​ര​ക്ഷ​ണ ഭി​ത്തി തീ​ർ​ത്ത​ത്.
ര​ണ്ടു​മാ​സ​ത്തി​നി​ട​യി​ൽ ടാ​ങ്ക​ർ ലോ​റി​യ​ട​ക്കം 13 ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​ഭാ​ഗ​ത്ത് താ​ഴു​ക​യും മ​റി​യു​ക​യും ചെ​യ്ത​ത്. എ​ന്നും മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത ത​ട​സ​വും പ​തി​വാ​ണ്. തു​പ്പ​നാ​ട് പ​ള്ളി​ക്കു സ​മീ​പ​മു​ള്ള പ​ഴ​യ പാ​ലം ബ​ല​ക്ഷ​യം മൂ​ലം ഇ​ള​കു​ന്ന​തും പ​തി​വാ​ണ്. പ​ഴ​യ പാ​ല​ത്തി​നു സ​മീ​പം പു​തി​യ പാ​ലം നി​ർ​മ്മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​പ്രോ​ച്ച് നി​ർ​മ്മി​ക്കാ​ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ എ​ല്ലാം പ​ഴ​യ പാ​ല​ത്തി​ലൂ​ടെ​യാ​ണ് പോ​കു​ന്ന​ത്. ക​ല്ല​ടി​ക്കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​നു​സ​മീ​പം വീ​തി​കു​റ​ഞ്ഞ ഭാ​ഗ​ത്ത് ഭാ​ര​വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ന്ന​തും പ​തി​യാ​ണ്. ഈ ​ഭാ​ഗ​ത്ത് ഒ​രു​മാ​സ​ത്തി​നി​ട​യി​ൽ 9 ലോ​റി​ക​ളാ​ണ് മ​റി​ഞ്ഞ​ത്. നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കാ​തെ താ​മ​സം വ​രു​ത്തി​യാ​ൽ ശ​ക്ത​മാ​യ സ​മ​ര മാ​ർ​ഗ​ങ്ങ​ളി​ലേ​യ്ക്ക് പോ​കാ​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.