മ​നു പി. ​മാ​ത്യു​വി​നെ ആ​ദ​രി​ച്ചു
Saturday, January 22, 2022 11:45 PM IST
അ​ഗ​ളി : വെ​സ്റ്റ് ഏ​ഷ്യ​ൻ ആ​പ്യൂ​റ്റി (വി​ക​ലാം​ഗ) ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻഷി​പ്പി​ൽ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച അ​ട്ട​പ്പാ​ടി അ​ഗ​ളി സ്വ​ദേ​ശി മ​നു പി.​ മാ​ത്യു​വി​നെ അ​ട്ട​പ്പാ​ടി പ്ര​വാ​സി ചാ​രി​റ്റി കൂ​ട്ടാ​യ്മ നി​ലാ​വ് ആ​ദ​രി​ച്ചു.

കൂ​ട്ടാ​യ്മ​യ്ക്കു വേ​ണ്ടി സൈ​ല​ന്‍റ് വാ​ലി അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ അ​ജ​യ​ഘോ​ഷ് പൊ​ന്നാ​ട അ​ണി​യി​ച്ച് സ്പോ​ർ​ട്സ് കി​റ്റ് കൈ​മാ​റി. ചാ​രി​റ്റി കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളാ​യ സി​നോ​ജ്, സം​ഷീ​ദ്, ഗ​ണേ​ശ​ൻ, നി​ഷാ​ദ്, ഷ​ഫീ​ക്ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.