മണ്ണാർക്കാട് : ബ്ലോക്ക് പഞ്ചായത്തിൽ 1,16,46,000 രൂപയുടെ വികസന പദ്ധതികളുടെ കരട് നിർദ്ദേശം വികസന സെമിനാറിൽ അവതരിപ്പിച്ചു. ഗ്രാമ വികസനത്തിനു മുൻതൂക്കം നൽകുന്ന പദ്ധതികളാണ് കരട് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.തച്ചന്പാറ പഞ്ചായത്തിൽ ക്രിമിറ്റോറിയം നിർമിക്കാൻ ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതമായ 36 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. അലനല്ലൂർ സിഎച്ച്സിക്കു പത്ത് ലക്ഷം രൂപയും മാടഞ്ചേരി പടുവിൽ കുളന്പു റോഡിന് ഏഴു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ചിരട്ടക്കുളം, ആലിയങ്ങാടി ശുദ്ധജലപദ്ധതി, കാപ്പു പറന്പ് പള്ളിക്കു സമീപം ശുദ്ധജലപദ്ധതി, മേലാഞ്ചേരി ശുദ്ധജലപദ്ധതി, ചോളോട്, തത്തേങ്ങലം, തുടിക്കോട്, കാഞ്ഞിരംപാറ, വടശ്ശേരിപുറം, കെപിബി കോളനി ശുദ്ധജല പദ്ധതികൾക്ക് അഞ്ചു ലക്ഷം വീതവും വിവിധ റോഡുകൾക്കും തുക വകയിരുത്തിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ഉമ്മുസൽമ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മുഹമ്മദ് ചെറൂട്ടി അധ്യക്ഷനായി. അംഗങ്ങളായ ബഷീർ തെക്കൻ, ബുഷ്റ, തങ്കം മഞ്ചാടിക്കൽ, ബിജി ടോമി, രമ സുകുമാരൻ, ആയിഷ ബാനു, ബ്ലോക്ക് സെക്രട്ടറി കെ. രാധാകൃഷ്ണൻ, എം. ചന്ദ്രദാസൻ തുടങ്ങിയവർ സംസാരിച്ചു.