ജെ​ല്ലി​ക്കെ​ട്ടി​ൽ കൃത്രിമ​ത്വം: ര​ണ്ടു​പേ​രെ അ​യോ​ഗ്യ​രാ​ക്കി
Sunday, January 16, 2022 12:35 AM IST
മ​ധു​രൈ : പാ​ല​മേ​ട് ജെ​ല്ലി​ക്കെ​ട്ട് മ​ത്സ​ര​ത്തി​ൽ ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ ര​ണ്ടു പേ​ർ കൃ​ത്രി​മം കാ​ട്ടി​യ​തു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​യോ​ഗ്യ​രാ​ക്കി. പാ​ല​മേ​ട് മൂ​ടു​വാ​ർ​പ്പ​ട്ടി രാ​മ​ച​ന്ദ്ര​ൻ, ചി​ന്ന​പ്പ​ട്ടി ത​മി​ഴ​ര​സ​ൻ എ​ന്നി​വ​രാ​ണ് മ​ത്സ​ര​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.

മ​ത്സ​ര​ത്തി​ൽ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ ഇ​രു​വ​രും മ​റ്റു പേ​രു​ക​ളി​ൽ പ​ങ്കെ​ടു​ത്താ​ണ് ജെ​ല്ലി​ക്കെ​ട്ട് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​ത്. ഇ​ത് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രെ​യും അ​യോ​ഗ്യ​രാ​ക്കി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.