ഒ​മി​ക്രോ​ണ്‍ ഭീതിയിൽ ആ​ശു​പ​ത്രി​ക​ളി​ൽ കോവിഡ് വാ​ക്സി​നേ​ഷനു തിരക്ക്
Friday, December 3, 2021 12:02 AM IST
വ​ട​ക്ക​ഞ്ചേ​രി: ഒ​മി​ക്രോ​ണ്‍ പോ​ലു​ള്ള കോ​വി​ഡി​ന്‍റെ വ​ക​ഭേ​ദ​ങ്ങ​ൾ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​തോ​ടെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കു​ന്ന​വ​രു​ടെ തി​ര​ക്ക് കൂ​ടി.
സെ​ക്ക​ൻ​ഡ് ഡോ​സ് എ​ടു​ക്കാ​ൻ വ​രു​ന്ന​വ​രു​ടെ തി​ര​ക്കാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ കൂ​ടു​ത​ലും. വാ​ക്സി​ന്‍റെ ല​ഭ്യ​തകു​റ​വും തി​ര​ക്കി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്.
മു​ന്പൊ​ക്കെ ഒ​രു വാ​ർ​ഡി​ൽനി​ന്നു ത​ന്നെ 60 പേ​ർ​ക്കു വാ​ക്സി​ൻ ന​ൽ​കി​യി​രു​ന്ന​ത് ഇ​പ്പോ​ൾ ഒ​രു വാ​ർ​ഡി​ൽനി​ന്നും എ​ട്ടോ പ​ത്തോ പേ​രെ മാ​ത്ര​മാ​ണ് സെ​ക്ക​ൻ​ഡ് ഡോ​സി​നു പ​രി​ഗ​ണി​ക്കു​ന്ന​ത്.
പ​ല​ത​വ​ണ ആ​ശാ​വ​ർ​ക്ക​ർമാ​രേ​യും മ​റ്റും വി​ളി​ച്ച് ഉ​റ​പ്പി​ച്ചാ​ലേ വാ​ക്സി​ൻ കിട്ടൂ. ഇ​ന്ന​ലെ വ​ട​ക്ക​ഞ്ചേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ 20 വാ​ർ​ഡു​ക​ളി​ലാ​യി 160 പേ​ർ​ക്കു​ള്ള വാ​ക്സി​ൻ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. വാ​ക്സി​ൻ വ​ര​വ് വ​ള​രെ കു​റ​വാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഫ​സ്റ്റ് ഡോ​സ് എ​ടു​ത്ത് 90 ദി​വ​സ​വും ക​ഴി​ഞ്ഞാ​ണ് പ​ല​ർ​ക്കും സെ​ക്ക​ൻ​ഡ് ഡോ​സ് ല​ഭി​ക്കു​ന്ന​ത്.
ഫ​സ്റ്റ് ഡോ​സ് എ​ടു​ക്കാ​നും ഇ​പ്പോ​ഴും പ​ല​രും ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്നു​ണ്ട്.
18 വ​യ​സി​നു താ​ഴെ​യു​ള്ള വ​ലി​യൊ​രു വി​ഭാ​ഗം കു​ട്ടി​ക​ൾ വാ​ക്സി​നൊ​ന്നും എ​ടു​ക്കാ​തെ പു​റ​ത്തുനി​ൽ​ക്കു​ന്പോ​ഴാ​ണ് ഫ​സ്റ്റ് ഡോ​സ് കി​ട്ടി​യ​വ​ർ​ക്കു ത​ന്നെ സെ​ക്ക​ൻ​ഡ് ഡോ​സ് ന​ൽ​കാ​ൻ വൈ​കു​ന്ന സ്ഥി​തി​യു​ണ്ടാ​കു​ന്ന​ത്.
​കോ​വി​ഡി​ന്‍റെ വ​ക​ഭേ​ദ ഭീ​ഷ ണി​യി​ൽ മൂ​ന്നാം ഡോ​സ് ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും അ​തെ​ല്ലാം പ്രാ​യോ​ഗി​ക​മാ​കാ​ൻ കാ​ല​താ​മ​സം വ​രും.18 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ​ക്ക് ഒ​രു ഡോ​സെ​ങ്കി​ലും ന​ൽ​കാ​തെ പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രു​ടെ മൂ​ന്നാം ഡോ​സ് ചി​ന്തി​ക്കാ​നാ​കി​ല്ലെന്നതും വെല്ലുവിളിയാണ്.