നീ​രൊ​ഴു​ക്ക് നി​ല​നി​ർ​ത്തി പു​ഴ​ക​ളെ പു​ന​രുജ്ജീവി​പ്പി​ക്ക​ണം
Saturday, October 23, 2021 12:06 AM IST
ആ​ല​ത്തൂ​ർ: പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​ദ്യ​പ​ടി​യെ​ന്ന നി​ല​യി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ അ​ണ​ക്കെ​ട്ടു​ക​ളി​ൽ നി​ന്നും ചെ​റി​യ തോ​തി​ൽ നീ​രൊ​ഴു​ക്ക് സ്ഥി​ര​മാ​യി നി​ല​നി​ർ​ത്തി പു​ഴ​ക​ളെ പു​ന​രു​ജീ​വി​പ്പി​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ല​ത്തൂ​രി​ലെ പ്ര​കൃ​തി പ​ഠ​ന സം​ര​ക്ഷ​ണ കൗ​ണ്‍​സി​ൽ സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.
പു​ഴ​ക​ളി​ൽ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ന്ന​തോ​ടെ മ​ല​ക​ളു​ടെ താ​ഴെ മു​ത​ൽ അ​വ​സാ​നി​ക്കു​ന്നി​ടം വ​രെ പു​ഴ വ​റ്റി​വ​ര​ളു​ന്ന​താ​ണ് കാ​ണു​ന്ന​ത്. മ​ല​യു​ടെ അ​ടി​ഭാ​ഗം വ​ര​ളു​ന്ന​തോ​ടെ സ​സ്യ​ജാ​ല​ങ്ങ​ളും വൃ​ക്ഷ​ങ്ങ​ളും ഉ​ണ​ങ്ങു​ന്ന​തി​നാ​ൽ ഭൂ​മി​ക്ക് വി​ള്ള​ലും ബ​ല​ക്ഷ​യ​വും വ​രു​ന്നു. ഇ​തു പി​ന്നീ​ട് മ​ഴ പെ​യ്യു​ന്ന​തോ​ടെ മ​ണ്ണി​ൽ നി​റ​യു​ന്ന വെ​ള്ളം പി​ടി​ച്ചു നി​ർ​ത്താ​ൻ ക​ഴി​യാ​തെ ഉ​രു​ൾ​പൊ​ട്ട​ൽ പോ​ലു​ള്ള​വ​യ്ക്ക് കാ​ര​ണ​മാ​കു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.
അ​ണ​ക്കെ​ട്ടു​ക​ളി​ൽ നി​ന്ന് പു​ഴ​ക​ളി​ലേ​ക്ക് വെ​ള്ളം ഒ​ഴു​ക്കി​യാ​ൽ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കു​വാ​നും ഉ​ൾ​നാ​ട​ൻ മ​ത്സ്യ സ​ന്പ​ത്ത് വ​ർ​ധി​ക്കു​വാ​നും ഇ​തു​വ​ഴി കാ​ർ​ഷി​ക മേ​ഖ​ല​യും ജ​ന​ജീ​വി​ത​വും അ​ഭി​വൃ​ദ്ധി​പ്പെ​ടു​മെ​ന്നും സ്ഥി​ര​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന വ​ര​ൾ​ച്ച​യ്ക്കും വെ​ള്ള​പ്പൊ​ക്ക​ത്തി​നും ശ​മ​ന​മാ​കു​മെ​ന്നും കൗ​ണ്‍​സി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഡോ.​പി. ​ജ​യ​ദേ​വ​ൻ, സെ​ക്ര​ട്ട​റി കെ.​ പ​ഴ​നി​മ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.