ക്ര​മ​വി​രു​ദ്ധ​മാ​യി ഭൂ​മി പ​രി​വ​ർ​ത്ത​ന​പ്പെ​ടു​ത്തി​യതു പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാൻ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ന്ത്യ​ശാ​സ​നം
Saturday, September 25, 2021 12:31 AM IST
ഷൊ​ർ​ണൂ​ർ : ഷൊ​ർ​ണൂ​രി​ൽ ക്ര​മ​വി​രു​ദ്ധ​മാ​യി ഭൂ​മി പ​രി​വ​ർ​ത്ത​ന​പ്പെ​ടു​ത്തി​യ​വ​ർ ഇ​ത് ഉ​ട​ൻ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ന്ത്യ​ശാ​സ​നം. ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി, കൃ​ഷി ഓ​ഫീ​സ​ർ, ഫീ​ൽ​ഡ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ ശി​ക്ഷാ ന​ട​പ​ടി​ക​ളു​ണ്ടാ​വു​മെ​ന്നു​റ​പ്പാ​യി. പ​രി​വ​ർ​ത്ത​ന​പ്പെ​ടു​ത്തി​യ ഭൂ​മി പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ ക​ള​ക്ട​ർ ര​ണ്ടു മാ​സ​മാ​ണ് അ​വ​ധി ന​ൽ​കി​യി​ട്ടു​ള്ള​ത്.
അ​തേ സ​മ​യം ര​ണ്ട് വി​ല്ലേ​ജു​ക​ളി​ലാ​യി നൂ​റേ​ക്ക​റോ​ളം ഭൂ​മി ഡേ​റ്റാ ബാ​ങ്കി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ വി​വാ​ദ ഗ​സ​റ്റ് വി​ജ്ഞാ​പ​നം ജില്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ക​ഴി​ഞ്ഞ ദി​വ​സം റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. രേ​ഖ​ക​ളി​ൽ കൃ​ത്രി​മം, തി​രു​ത്ത​ലു​ക​ൾ, ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ വീ​ഴ്ച തു​ട​ങ്ങി, കൃ​ഷി ഫീ​ൽ​ഡ് ഓ​ഫി​സ​ർ​ക്കും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കു​മെ​തി​രെ ഗു​രു​ത​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 21നാ​ണ്, 248 അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ച് ഇ​ത്ര​യും ഭൂ​മി ഡാ​റ്റാ ബാ​ങ്കി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.
ഇ​തി​ൽ പ​ല​തും കൃ​ഷി​യോ​ഗ്യ​മാ​യ ഭൂ​മി ത​ന്നെ​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. കേ​ര​ള സ്റ്റേ​റ്റ് റി​മോ​ട്ട് സെ​ൻ​സിം​ഗ് ആ​ൻ​ഡ് എ​ൻ​വ​യേ​ണ്‍​മെ​ന്‍റ് സെ​ന്‍റ​ർ ത​യാ​റാ​ക്കി​യ ഉ​പ​ഗ്ര​ഹ ചി​ത്ര​വും പ്രാ​ദേ​ശി​ക നി​രീ​ക്ഷ​ണ സ​മി​തി​ക​ളു​ടെ തീ​രു​മാ​ന​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണു വി​ജ്ഞാ​പ​ന​മെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം.
പി​ന്നീ​ട് സി​പി​എം, സി​പി​ഐ പ്ര​തി​നി​ധി​ക​ൾ അം​ഗ​ങ്ങ​ളാ​യ നി​രീ​ക്ഷ​ണ സ​മി​തി ത​ന്നെ ഇ​ങ്ങ​നെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​യി. സ​ബ് ക​ള​ക്ട​ർ, കൃ​ഷി​വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പു ഷൊ​ർ​ണൂ​രി​ലെ കൃ​ഷി അ​സി​സ്റ്റ​ന്‍റ് കൈ​ക്കൂ​ലി കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​പ്പോ​ൾ, ഡാ​റ്റാ ബാ​ങ്കി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട മു​ഴു​വ​ൻ അ​പേ​ക്ഷ​ക​ളും വി​ജി​ല​ൻ​സ് പി​ടി​ച്ചെ​ടു​ത്ത​തോ​ടെ​യാ​ണ് ഇ​ത്ത​രം അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തു ദീ​ർ​ഘ​കാ​ലം മു​ട​ങ്ങി​യ​ത്. അ​ഞ്ച് സെ​ന്‍റി​ൽ വീ​ടു വ​യ്ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ളും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണു വ​ലി​യ തോ​തി​ൽ ഭൂ​മി ഡാ​റ്റാ ബാ​ങ്കി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ ഗ​സ​റ്റ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. അ​തേ​സ​മ​യം സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടു വീ​ടു​ക​ൾ നി​ർ​മി​ച്ച​വ​രെ ന​ഗ​ര​സ​ഭ സം​ര​ക്ഷി​ക്കു​മെ​ന്നു ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എം.​കെ.​ ജ​യ​പ്ര​കാ​ശ് അ​റി​യി​ച്ചു. അഞ്ചു സെ​ന്‍റി​നു താ​ഴെ ഭൂ​മി പ​രി​വ​ർ​ത്ത​ന​പ്പെ​ടു​ത്തി ഫോം അഞ്ചു ​പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കി​യ​വ​രു​ടെ വീ​ടു​ക​ൾ പൊ​ളി​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക നി​രീ​ക്ഷ​ണ സ​മി​തി​ക​ൾ ചേ​ർ​ന്നുവേ​ണം ഡാ​റ്റാ ബാ​ങ്കി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ശു​പാ​ർ​ശ ത​യാ​റാ​ക്കാ​നെ​ന്ന നി​യ​മം പോ​ലും അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​താ​യി പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ പ​രാ​തി​യും ജി​ല്ലാ ക​ള​ക്ട​ർ അം​ഗീ​ക​രി​ച്ചി​രു​ന്നു.
ഷൊ​ർ​ണൂ​ർ-​ചെ​റു​തു​രു​ത്തി ത​ട​യ​ണ​യ്ക്കു സ​മീ​പം മൂ​ന്ന് പൂ​വ​ൽ കൃ​ഷി ചെ​യ്യാ​വു​ന്ന കൃ​ഷി​യി​ട​ങ്ങ​ൾ പോ​ലും ഡാ​റ്റാ ബാ​ങ്കി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​താ​യി പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് മ​ന്ത്രി​മാ​രാ​യ എം.​വി.​ ഗോ​വി​ന്ദ​ൻ, പി.​ പ്ര​സാ​ദ് എ​ന്നി​വ​ർ​ക്ക് ല​ഭി​ച്ച പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കൃ​ഷി-​റ​വ​ന്യു വ​കു​പ്പു​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.
പി​ന്നീ​ട് ജി​ല്ലാ ക​ള​ക്ട​റെ അ​ന്വേ​ഷ​ണ​ത്തി​നു ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കാ​ര​ക്കാ​ട് പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി സി.​ബി​ജു ന​ൽ​കി​യ പ​രാ​തി​യാ​ണ് ഡാ​റ്റാ ബാ​ങ്ക് വി​വാ​ദ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നു കാ​ര​ണ​മാ​യ​ത്. കൃ​ഷി മ​ന്ത്രി​ക്കു ന​ൽ​കി​യ പ​രാ​തി പി​ന്നീ​ട് റ​വ​ന്യു വ​കു​പ്പ് കൂ​ടി പ​രി​ഗ​ണി​ച്ചു. ന​ഗ​ര​സ​ഭാ മേ​ഖ​ല​യി​ൽ നെ​ൽ​കൃ​ഷി ചെ​യ്യാ​വു​ന്ന ആ​കെ കൃ​ഷി ഭൂ​മി 1200 ഏ​ക്ക​റോ​ള​മാ​ണ്. ഇ​തി​ൽ നി​ല​വി​ൽ നെ​ൽ​ക്കൃ​ഷി ചെ​യ്യു​ന്ന​ത് 650 ഏ​ക്ക​റി​ലാ​ണ്. ഡേ​റ്റാ ബാ​ങ്കി​ൽ നി​ന്ന് ഒ​ഴി​വാ​ക്കിക്കൊ​ടു​ക്കാ​ൻ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത് ആ​കെ കൃ​ഷി ഭൂ​മി​യു​ടെ 30 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന കൃ​ഷി​യോ​ഗ്യ​മാ​യ ഭൂ​മി​യാ​ണ് ഇ​തോ​ടെ ന​ഷ്ട​പ്പെ​ടു​ക. കൃ​ഷി, റ​വ​ന്യു, ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഭൂ​മി പ​രി​വ​ർ​ത്ത​ന​ത്തി​നു​ള്ള അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്.
പ്ര​ദേ​ശ​ത്ത് മൂ​ന്നു ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന നി​രീ​ക്ഷ​ണ സ​മി​തി പ​രി​ഗ​ണി​ച്ച് കൃ​ഷി യോ​ഗ്യ​മ​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ ഡാ​റ്റാ ബാ​ങ്കി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​നാ​കു. ബി​ജു​വും ക​ർ​ഷ​ക​രും ഉ​ന്ന​യി​ച്ച പ്ര​ധാ​ന വാ​ദ​ങ്ങ​ൾ ഇ​വ​യാ​യി​രു​ന്നു. ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.