മ​രു​ത റോ​ഡ് സ​ഹ​ക​ര​ണ ബാ​ങ്ക് ക​വ​ർ​ച്ച: ആഭരണങ്ങളും കാ​റു​ം വീ​ണ്ടെ​ടു​ത്തു
Saturday, September 25, 2021 12:30 AM IST
പാ​ല​ക്കാ​ട്: ച​ന്ദ്ര​ന​ഗ​ർ, മ​രു​ത റോ​ഡ് റൂ​റ​ൽ ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യി​ൽ ന​ട​ന്ന ക​വ​ർ​ച്ചാ കേ​സി​ൽ മോ​ഷ​ണ മു​ത​ലു​ക​ൾ വി​ൽ​ക്കു​വാ​ൻ സ​ഹാ​യി​ച്ച ജ്വ​ല്ല​റി ഉ​ട​മ രാ​ഹു​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ലെ സ​ത്താ​റ, നാ​സി​ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ കൊ​ണ്ടു പോ​യി തെ​ളി​വെ​ടു​പ്പു ന​ട​ത്തി.
കേ​സിൽ ഉ​ൾ​പ്പെ​ട്ട ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രു​ന്ന ഡോ​ക്ട​ർ നീ​ലേ​ഷ് സാ​ബ് ലെ ​യു​ടെ ആ​ഡം​ഭ​ര കാ​റു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മോ​ഷ​ണ മു​ത​ൽ വി​റ്റു​കി​ട്ടി​യ പ​ണ​മു​പ​യോ​ഗി​ച്ച് ഡോ​ക്ട​ർ നീ​ലേ​ഷ് വാ​ങ്ങി​യ പു​തി​യ ഇ​ന്നോ​വ ക്രി​സ്റ്റ കേ​സിലേ​ക്ക് അ​റ്റാ​ച്ച് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കൂ​ടാ​തെ സ്വ​ർണം വി​ൽ​പ്പ​ന ന​ട​ത്തി​ക്കൊ​ടു​ത്ത​തി​ന് ക​മ്മീ​ഷ​നാ​യി രാ​ഹു​ലി​നു കി​ട്ടി​യ പ​ണ​മു​പ​യോ​ഗി​ച്ച് വാ​ങ്ങി​യ മൂ​ന്ന​ര കി​ലോ വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ, 350 ഗ്രാം ​സ്വ​ർ​ണം എ​ന്നി​വ​യും, പ്യൂ​രി​റ്റി ചെ​ക്കി​ംഗ് മെ​ഷീ​ൻ, സ്വ​ർ​ണ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ എ​ന്നി​വ​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.
ഈ ​കേ​സിലു​ൾ​പ്പെ​ട്ട ഡോ​ക്ട​ർ നീ​ലേ​ഷ് സാ​ബ് ലെ, ​സു​ജി​ത്ത് ജ​ഗ​ദാ​ബ് എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്. അ​വ​രെ പി​ടി​കൂ​ടാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ഉൗ​ർ​ജ്ജി​ത​മാ​യി ന​ട​ന്നു വ​രു​ന്നു. രാ​ഹു​ലി​നെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നാ​ൽ തി​രി​ച്ച് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. വി​ശ്വ​നാ​ഥി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പാ​ല​ക്കാ​ട് ഡിവൈഎ​സ്പി ​ഹ​രി​ദാ​സ്, ക​സ​ബ ഇ​ൻ​സ്പെ​ക്ട​ർ രാ​ജീ​വ്, ക​സ​ബ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ്, കൊ​ല്ല​ങ്കോ​ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ഹു​ൽ, എ ​എ​സ് ഐ ​സു​രേ​ഷ് ബാ​ബു, എ​സ്‌സിപിഒ ​രാ​ധാ​കൃ​ഷ്ണ​ൻ, ല​ഹ​രി സ്ക്വാ​ഡം​ഗ​ങ്ങ​ളാ​യ കെ. ​ദി​ലീ​പ്, ആ​ർ. രാ​ജീ​ദ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.