വ​നം വ​കു​പ്പു ജീ​വ​ന​ക്കാ​ര​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച വാ​ട്ട​ർ അ​തോ​റി​റ്റി ജീ​വ​ന​ക്കാ​ര​നെ ആ​ദ​രി​ച്ചു
Sunday, August 1, 2021 12:27 AM IST
വ​ട​ക്ക​ഞ്ചേ​രി: അ​വ​സ​രോ​ചിത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ വ​നം വ​കു​പ്പു ജീ​വ​ന​ക്കാ​ര​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച വാ​ട്ട​ർ അ​തോ​റി​റ്റി ജീ​വ​ന​ക്കാ​ര​ന് ജന്മനാ​ടി​ന്‍റെ സ്നേ​ഹാ​ദ​രം. വ​ണ്ടാ​ഴി സ്കൂ​ളി​നു സ​മീ​പം കെ.​വി.​രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് മാ​ന​വ സം​സ്കൃ​തി താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൗ​രാ​വ​ലി വീ​ട്ടി​ലെ​ത്തി അ​നു​മോ​ദി​ച്ച​ത്. അ​നു​മോ​ദ​ന പ​രി​പാ​ടി സം​സ്കൃ​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ എ.​ഗോ​പി​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് ചെ​യ​ർ​മാ​ൻ എ​ൻ.​അ​ശോ​ക​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ര​വി​ന്ദാ​ക്ഷ​ൻ മാ​സ്റ്റ​ർ, പി.​രാ​ജ​ൻ, കെ.​എം.​ശ​ശീ​ന്ദ്ര​ൻ ,പ്ര​മോ​ദ് ത​ണ്ട​ലോ​ട്, കെ.​പി.​കൃ​ഷ്ണ​ൻ, സ​ലാം വ​ണ്ടാ​ഴി, ഷൗ​ക്ക​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കോ​ഴി​ക്കോ​ട് പെ​രു​വ​ണ്ണാം​മൂ​ഴി​യി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് രാ​ധാ​കൃ​ഷ്ണ​ൻ. ഇ​വി​ടെ ത​ന്നെ ഡാ​മി​ലെ മു​ത​ല വ​ള​ർ​ത്തു കേ​ന്ദ്ര​ത്തി​ലെ നൈ​റ്റ് വാ​ച്ച​ർ ര​മേ​ശി​നാ​ണ് രാ​ധാ​കൃ​ഷ്ണ​ൻ ര​ക്ഷ​ക​നാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 22നാ​യി​രു​ന്നു സം​ഭ​വം. ഓ​ഫീ​സി​ന​ടു​ത്ത് സം​സാ​രി​ച്ചു നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ര​മേ​ശി​ന് ചെ​റി​യ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. പെ​ട്ടെ​ന്ന് മു​ഖം വി​ള​റി ര​മേ​ശ് ത​ള​ർ​ന്നു പോ​കു​ന്ന​താ​യി ക​ണ്ട രാ​ധാ​കൃ​ഷ്ണ​ൻ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ വാ​ഹ​നം ഏ​ർ​പ്പാ​ടാ​ക്കി സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ പ്രേ​മ​നെ ഒ​പ്പം വി​ട്ടു. കു​റ​ച്ച് പ​ണ​വും കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​മാ​യി വ​രി​ക​യാ​ണെ​ങ്കി​ൽ അ​തി​നാ​യി ത​ന്‍റെ എ​ടി​എം കാ​ർ​ഡും പ്രേ​മ​നെ ഏ​ല്പി​ച്ചു.
സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ഇ​സി​ജി എ​ടു​ത്ത​പ്പോ​ൾ ബ്ലോ​ക്ക് ഉ​ണ്ടെ​ന്നും ഉ​ട​ൻ സ​ർ​ജ​റി വേ​ണ​മെ​ന്നും അ​തി​ന് സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് പെ​ട്ടെ​ന്ന് മാ​റ്റ​ണ​മെ​ന്നും ഡോ​ക്ട​ർമാ​ർ പ​റ​ഞ്ഞു. ഓ​പ്പ​റേ​ഷ​നു മു​ന്പ് ഒ​ന്ന​ര ല​ക്ഷം രൂ​പ കെ​ട്ടി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ സ്വ​ന്തം അ​ക്കൗ​ണ്ടി​ൽ നി​ന്നും പ​ണം ന​ൽ​കി രാ​ധാ​കൃ​ഷ്ണ​ൻ ക​രു​ത​ൽ തീ​ർ​ത്തു. ഓ​പ്പ​റേ​ഷ​നാ​യി ര​മേ​ശി​നെ തി​യ​റ്റ​റി​ൽ ക​യ​റ്റി​യ​തി​നു ശേ​ഷ​മാ​ണ് വി​വ​ര​മ​റി​ഞ്ഞ് ര​മേ​ശി​ന്‍റെ വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. അ​തി​നു മു​ന്പേ ഉ​റ്റ​വ​രെ പോ​ലെ ഒ​പ്പം നി​ന്ന് രാ​ധാ​കൃ​ഷ്ണ​ൻ എ​ല്ലാം ചെ​യ്യു​ക​യാ​യി​രു​ന്നു. പ​ണം ന​ഷ്ട​പ്പെ​ടു​മോ മ​റ്റെ​ന്തെ​ങ്കി​ലും പു​ലി​വാ​ല് പി​ടി​ക്കു​മോ എ​ന്നൊ​ന്നും അ​ത്യാ​സ​ന്ന ഘ​ട്ട​ത്തി​ൽ ചി​ന്തി​ച്ചി​ല്ല. ജോ​ലി​ക്കി​ടെ പ​രി​ച​യ​പ്പെ​ട്ട ആ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ക, അ​തി​ന് ത​നി​ക്ക് സാ​ധി​ക്കാ​വു​ന്ന​തൊ​ക്കെ ചെ​യ്തു രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. വ​ണ്ടാ​ഴി സ്വ​ദേ​ശി​യാ​ണെ​ങ്കി​ലും 1985 മു​ത​ൽ വാ​ട്ട​ർ അ​തോ​റി​റ്റി​യി​ലെ ജോ​ലി​യു​മാ​യി രാ​ധാ​കൃ​ഷ്ണ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലാ​ണ്. വാ​ട്ട​ർ അ​തോ​റി​റ്റി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി (ഐ​എ​ൻ​ടി​യു​സി) അം​ഗ​മാ​ണ് രാ​ധാ​കൃ​ഷ്ണ​ൻ.