ക​ല്ലു കു​ഴി​ക​ളി​ൽ മ​ഴ​വെ​ള്ളം സം​ഭ​രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണം
Sunday, August 1, 2021 12:27 AM IST
കോ​യ​ന്പ​ത്തൂ​ർ : ജി​ല്ല​യി​ലു​ള്ള ക​രി​ങ്ക​ൽ ക്വാ​റി​ക​ളി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന ക​ല്ലു കു​ഴി​ക​ളി​ൽ മ​ഴ​വെ​ള്ളം സം​ഭ​രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ത്താ​ൽ കൃ​ഷി​ക്കാ​യു​ള്ള ജ​ല​ക്ഷാ​മം ഒ​ഴി​വാ​ക്കാ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ജി.​എ​സ്.​സ​മീ​ര​ൻ പ​റ​ഞ്ഞു. ക​ള​ക്ട​ർ ഓ​ഫീ​സി​ൽ ന​ട​ന്ന ക​ർ​ഷ​ക​ർ​ക്കാ​യു​ള്ള ഓ​ണ്‍​ലൈ​ൻ പ്ര​ശ്ന പ​രി​ഹാ​ര യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വേ​ന​ൽ​ക്കാ​ല​ത്ത് നേ​രി​ടു​ന്ന ജ​ല​ക്ഷാ​മം വി​ള​വെ​ടു​പ്പി​നെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പാ​റ​ക്കു​ള​ങ്ങ​ളി​ൽ വെ​ള്ളം ശേ​ഖ​രി​ച്ച് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.
കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 50 ശ​ത​മാ​നം സ​ബ്സി​ഡി​യി​ൽ ന​ൽ​കു​ന്ന കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കു​വാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും, ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന​തു പോ​ലെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൃ​ഷി വ​കു​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വ​കു​പ്പ് അ​ധി​കൃ​ത​രും, മേ​ട്ടു​പ്പാ​ള​യം, ക​ര​മ​ട, സൂ​ലൂ​ർ, അ​ന്നൂ​ർ, കി​ണ​ത്തു ക​ട​വ്, പൊ​ള്ളാ​ച്ചി, തൊ​ണ്ടാ മു​ത്തൂ​ർ തു​ട​ങ്ങി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.