ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്കിലെ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ൾ ഡി ​കാ​റ്റ​ഗ​റി​യി​ൽ
Thursday, July 29, 2021 12:21 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: കോ​വി​ഡ് വ്യാ​പ​നം ദി​നം​പ്ര​തി വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ​രി​ധി​യി​ലെ ശ്രീ​കൃ​ഷ്ണ​പു​രം, ക​ട​ന്പ​ഴി​പ്പു​റം, ക​രി​ന്പു​ഴ, പൂ​ക്കോ​ട്ടു​കാ​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചു.​
ഇന്നലെ പ്ര​സി​ദ്ധീ​ക​രി​ച്ച ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കി​ൽ പ​തി​ന​ഞ്ചി​ൽ കൂ​ടു​ത​ൽ വ​ന്ന​തോ​ടെ​യാ​ണ് ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളെ ഡി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ല​വി​ൽ ഡി ​കാ​റ്റ​ഗ​റി​യി​ൽ ത​ന്നെ​യാ​യി​രു​ന്നു. 212 പോ​സി​റ്റീ​വ് രോ​ഗി​ക​ളാ​ണ് ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഉ​ള്ള​ത്.
20 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലാ​ണ് ടി​പി​ആ​ർ. ക​ഴി​ഞ്ഞ ദി​വ​സം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന ആ​ർ​ടി​സി​ആ​ർ ക്യാ​ന്പി​ൽ 131 പേ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ 39 പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി. കോ​വി​ഡ് മൂ​ലം 18 മ​ര​ണ​ങ്ങ​ളാ​ണ് ഇ​തു​വ​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.