ആ​ദ്യദി​നം ബു​ദ്ധി​മു​ട്ടി​ച്ചി​ല്ലെ​ന്നു പ​ഠി​താ​ക്ക​ൾ
Tuesday, July 27, 2021 12:24 AM IST
വ​ട​ക്ക​ഞ്ചേ​രി: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ പ​രീ​ക്ഷ​യു​ടെ ഇ​ന്ന​ല​ത്തെ ആ​ദ്യ ദി​ന പ​രീ​ക്ഷ​ക​ൾ ബു​ദ്ധി​മു​ട്ടി​ച്ചി​ല്ലെ​ന്ന് പ​ഠി​താ​ക്ക​ൾ.
മ​ല​യാ​ളം പ​രീ​ക്ഷ​യാ​യി​രു​ന്ന പ്ല​സ് ടു ​ക്കാ​ർ​ക്ക് സ​മ​യ കു​റ​വ് ചെ​റി​യ പ്ര​ശ്ന​മു​ണ്ടാ​ക്കി എ​ന്ന​തൊ​ഴി​ച്ചാ​ൽ ചോ​ദ്യ​പേ​പ്പ​ർ ഈ​സി​യാ​യി​രു​ന്നെ​ന്ന് കി​ഴ​ക്ക​ഞ്ചേ​രി സെ​ന്‍റ​റി​ൽ നി​ന്നും പ​രീ​ക്ഷ എ​ഴു​തി​യ പ​ഠി​താ​ക്ക​ൾ പ​റ​ഞ്ഞു.​
പ്ല​സ് വ​ണ്‍​ക്കാ​ർ​ക്ക് ഇ​ന്ന​ലെ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യാ​യി​രു​ന്നു.​അ​തും മ​ന​സ് വി​ഷ​മി​പ്പി​ച്ചി​ട്ടി​ല്ല. പ്ല​സ് ടു ​ക്കാ​ർ​ക്ക് ഇ​ന്ന് (ചൊ​വ്വ) ഇം​ഗ്ളീ​ഷ് പ​രീ​ക്ഷ​യും പ്ല​സ് വ​ണ്‍​ക്കാ​ർ​ക്ക് മ​ല​യാ​ള​വു​മാ​ണ്.
കോ​വി​ഡ് അ​ല​ട്ടു​ന്ന ക​ഷ്ട​പ്പാ​ടു​ക​ളും പ്രാ​യ​ത്തി​ന്‍റെ അ​വ​ശ​ത​യും കു​ടും​ബ പ്ര​ശ്ന​ങ്ങ​ളു​മെ​ല്ലാം മാ​റ്റി വെ​ച്ചാ​ണ് പ​ല​രും പ​രീ​ക്ഷ എ​ഴു​താ​ൻ പേ​ര​ക്കു​ട്ടി​ക​ൾ​ക്കും മ​ക്ക​ൾ​ക്കു​മൊ​പ്പ​വു​മെ​ത്തി​യ​ത്.​
വീ​ൽ​ചെ​യ​റി​ലെ​ത്തി​യ ’പ്ല​സ് ടു ​കു​ട്ടി’ ക​ളു​മു​ണ്ടാ​യി​രു​ന്നു.​കോ​വി​ഡ് ബാ​ധി​ത​രും ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്ന​താ​യി സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​മ​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.