മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ വി​ത​ര​ണ​ം
Thursday, June 24, 2021 12:44 AM IST
കാ​രാ​കുറു​ശി: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് പു​ല്ലി​ശ്ശേ​രി ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ന​ട​ത്തു​ന്ന കൈ​ത്താ​ങ്ങ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​ല്ലി​ശേ​രി സെ​ന്‍റ് മേ​രീ​സ് യു ​പി സ്കൂ​ളി​ലെ ന​വാ​ഗ​ത​രാ​യ ഒ​ന്നാം ക്ളാ​സിലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​മു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​വും സ്കൂ​ളി​ലെ ഒ​രു നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ മൂ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​നാ​വ​ശ്യ​മാ​യ മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ വി​ത​ര​ണ​വും സ്കൂ​ളി​ൽ ന​ട​ന്നു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി ​സേ​തു​മാ​ധ​വ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും ഹൗ​സിം​ഗ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ സി .കെ ഹി​ലാ​ൽ അ​ധ്യ​ക്ഷ​നാ​യി. ട്ര​ഷ​റ​ർ വി ​സു​ബൈ​ർ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി പി ​മ​ണി​ക​ണ്ഠ​ൻ, ഹെ​ഡ് മി​സ്ട്ര​സ് ഷാ​ന്‍റി ഫ്രാ​ൻ​സി​സ്, അ​ദ്ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ ഷേ​ർ​ലി​റ്റ്, ഹം​സ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ ടോ​ജോ തോ​മ​സ്, എ​ൻ വി ​രാം​കു​മാ​ർ, പി ​ര​വീ​ന്ദ്ര​ൻ, നേ​താ​ക്ക​ളാ​യ ലൂ​ക്കോ​സ്, ടി​ജു തോ​മ​സ്, അ​ർ​ഷാ​ദ്, രാ​മ​ച​ന്ദ്ര​ൻ, ബി​നോ​യ്, ഷാ​ഹു​ൽ ക​ട്ടു​പ്പാ​റ, ഫി​റോ​സ്, ഉ​ദ​യ​ൻ, ജം​ഷീ​ർ, സു​നി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.