ഡെ​ൽ​റ്റ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച പ​റ​ളി, പി​രാ​യി​രി പ​ഞ്ചാ​യ​ത്തു​ക​ൾ ഇന്നു മുതൽ അ​ട​ച്ചി​ടും
Wednesday, June 23, 2021 12:33 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് 19 വൈ​റ​സി​ന്‍റെ ജ​നി​ത​ക വ്യ​തി​യാ​നം സം​ഭ​വി​ച്ചി​ട്ടു​ള്ള ഡെ​ൽ​റ്റ പോ​സി​റ്റീ​വ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച പ​റ​ളി, പി​രാ​യി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ഇ​ന്നു​മു​ത​ൽ ഏ​ഴ് ദി​വ​സ​ത്തേ​ക്ക് പൂ​ർ​ണ്ണ​മാ​യും അ​ട​ച്ചി​ടാ​ൻ ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ഉ​ത്ത​ര​വി​ട്ടു. ന്യൂ​ഡ​ൽ​ഹി​യി​ലെ കൗ​ണ്‍​സി​ൽ ഫോ​ർ സ​യ​ന്‍റി​ഫി​ക് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​സേ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജീ​നോ​മി​ക്സ് ആ​ൻ​ഡ് ഇ​ന്‍റ​ഗ്രേ​റ്റീ​വ് ബ​യോ​ള​ജി​യി​ൽ ന​ട​ത്തി​യ ജ​നി​ത​ക (ജീ​നോ​മി​ക്) പ​ഠ​ന​ത്തി​ലാ​ണ് ഏ​പ്രി​ൽ, മെ​യ് മാ​സ​ങ്ങ​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ്ര​വ​ത്തി​ൽ ഡെ​ൽ​റ്റ പ്ല​സ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്. പ്ര​സ്തു​ത രോ​ഗി​ക​ളും, ഇ​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്.
രോ​ഗ​വ്യാ​പ​ന ശേ​ഷി കൂ​ടു​ത​ലു​ള്ള വ​ക​ഭേ​ദം മൂ​ലം നി​ല​വി​ൽ ഭീ​തി​ജ​ന​ക​മാ​യ അ​ന്ത​രീ​ക്ഷം ഇ​ല്ലെ​ങ്കി​ലും ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത സ്വീ​ക​രി​ക്കേ​ണ്ട​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​റ​ളി, പി​രാ​യി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പൊ​തു​ജ​ന​ങ്ങ​ൾ ഒ​ത്തു​ചേ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ കു​റ​യ്ക്കു​ക​യും, സാ​മൂ​ഹി​ക അ​ക​ലം, മാ​സ്ക്ക് ധ​രി​ക്ക​ൽ മു​ത​ലാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. ബ​ന്ധ​പ്പെ​ട്ട സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ എ​ന്നി​വ​ർ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചി​ടു​ന്ന​തി​നും, പൊ​തു​ജ​ന സ​ഞ്ചാ​രം, വാ​ഹ​ന ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. കൂ​ടാ​തെ ഒ​രു എ​ൻ​ട്രി, ഒ​രു എ​ക്സി​റ്റ് എ​ന്ന രീ​തി​യി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി മ​റ്റു വ​ഴി​ക​ൾ അ​ട​ച്ചി​ടാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ (ആ​ഹാ​ര സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, റേ​ഷ​ൻ ക​ട​ക​ൾ, പ​ല​ച​ര​ക്ക് ക​ട​ക​ൾ, പാ​ൽ പാ​ലു​ൽ​പ്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, പ​ഴം പ​ച്ച​ക്ക​റി വി​ൽ​ക്കു​ന്ന ക​ട​ക​ൾ, മീ​ൻ ഇ​റ​ച്ചി ക​ട​ക​ൾ, മൃ​ഗ​ങ്ങ​ൾ​ക്കും പ​ക്ഷി​ക​ൾ​ക്കു​മു​ള്ള തീ​റ്റ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ) രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​യ്ക്ക് 2 വ​രെ മാ​ത്രം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് അ​നു​മ​തി. ഹോം ​ഡെ​ലി​വ​റി സി​സ്റ്റം മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റോ​റ​ന്‍റു​ക​ൾ എ​ന്നി​വ രാ​വി​ലെ 7 മു​ത​ൽ രാ​ത്രി 7.30 വ​രെ ഹോം ​ഡെ​ലി​വ​റി മാ​ത്രം അ​നു​വ​ദി​ച്ച് തു​റ​ക്കാ​ം. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ എ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​ന് ആ​ർ.​ആ​ർ.​ടി​മാ​ർ, വ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​രു​ടെ സേ​വ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഉ​റ​പ്പാ​ക്കാൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ​ക്കും, ആ​ശു​പ​ത്രി യാ​ത്ര​ക​ൾ​ക്കു​മ​ല്ലാ​തെ ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ത​ട​യു​ന്ന​തി​നു വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി. കൂ​ടാ​തെ ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​യോ​ഗി​ച്ചി​ട്ടു​ള്ള സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ നീ​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്താ​നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.