കോ​വി​ഡ് ചി​കി​ത്സ : 63 ആ​ശു​പ​ത്രി​ക​ൾ​ക്കു​കൂ​ടി അ​നു​മ​തി
Tuesday, June 22, 2021 12:41 AM IST
കോ​യ​ന്പ​ത്തൂ​ർ : മു​ഖ്യ​മ​ന്ത്രി​യു​ടെ മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ കൊ​റോ​ണ ചി​കി​ത്സ ന​ൽ​കാ​ൻ 63 ആ​ശു​പ​ത്രി​ക​ൾ​ക്കു കൂ​ടി താ​ൽ​ക്കാ​ലി​ക അ​നു​മ​തി ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​സി.​ഡ​യ​റ​ക്ട​ർ (ഇ​ൻ ചാ​ർ​ജ്) രാ​ജ അ​റി​യി​ച്ചു. മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ സൗ​ജ​ന്യ​ചി​കി​ത്സ നേ​ടാ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നാ​യി എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും 10 ശ​ത​മാ​നം കി​ട​ക്ക​ക​ൾ രോ​ഗി​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​രു​ന്നു.
കോ​യ​ന്പ​ത്തൂ​രിൽ 48 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​നി​ല​യി​ൽ ഇ​പ്പോ​ൾ കൂ​ടു​ത​ലാ​യി 63 ആ​ശു​പ​ത്രി​ക​ൾ​ക്കു ചി​കി​ത്സാ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ബ്ലാ​ക്ക് ഫം​ഗ​സി​നും പ​ദ്ധ​തി​ക്കു കീ​ഴിൽ ചി​കി​ത്സാ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ഓ​ഫീ​സ​ർ​മാ​രാ​യ കി​ഷോ​ർ കു​മാ​ർ (7373004 211), സ​ന്പ​ത്ത് (7373004212), അ​ൻ​സാ​രി (9629053944) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.
അ​റ​സ്റ്റു ചെ​യ്തു
കോ​യ​ന്പ​ത്തൂ​ർ : പൊ​ള്ളാ​ച്ചി​യി​ൽ പ​ണം വെ​ച്ച് ചൂ​തു​ക​ളി​ച്ച 13 പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പൊ​ള്ളാ​ച്ചി രാ​മ​പ​ട്ട​ണ​ത്തി​ൽ സ​തീ​ഷ് കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാം ​ഹൗ​സി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ചൂ​തു​ക​ളി​ക്കു​ന്ന​താ​യി പോ​ലീ​സി​നു ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് വ​ട​ക്കി​പ്പാ​ള​യം എ​സ്.​ഐ.​രാ​ജേ​ഷ് ഖ​ന്ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ പ​ണം വെ​ച്ച് ചൂ​തു​ക​ളി​ച്ച 13 പേ​രെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​രി​ൽ നി​ന്നും 6,600 രൂ​പ പി​ടി​ച്ചെ​ടു​ത്തു.
യു​വാ​ക്ക​ൾ പി​ടി​യി​ൽ
കോ​യ​ന്പ​ത്തൂ​ർ : പൊ​ള്ളാ​ച്ചി​യി​ൽ ടാ​സ്മാ​ക് ബാ​റി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ. ഗോ​വി​ന്ദ​ന്നൂ​ർ ക​റു​പ്പ​സ്വാ​മി (26), വി​വേ​ക് (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഗോ​വി​ന്ദ​ന്നൂ​ർ ടാ​സ് മാ​ക്ബാ​റി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​തി​നെ തു​ട​ർ​ന്ന് മാ​നേ​ജ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് പ്ര​തി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ളെ​യും അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.
യോ​ഗ പ​രി​ശീ​ല​നം ന​ൽ​കി
കോ​യ​ന്പ​ത്തൂ​ർ : അ​ന്താ​രാ​ഷ്ട്ര യോ​ഗാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​റോ​ണ രോ​ഗ​ബാ​ധി​ത​ർ​ക്ക് യോ​ഗ പ​രി​ശീ​ല​നം ന​ൽ​കി. ഇ​എ​സ്ഐ, ആ​ശു​പ​ത്രി, കൊ​ഡീ​സി​യ കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ കൊ​റോ​ണ രോ​ഗ​ബാ​ധി​ത​ർ​ക്കാ​ണ് പ്രാ​ണാ​യാ​മം ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ളി​യ രീ​തി​യി​ലു​ള്ള യോ​ഗാ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ഡോ​ക്ട​ർ​മാ​ർ, നേ​ഴ്സു​മാ​ർ തു​ട​ങ്ങി​യ​വ​രും യോ​ഗാ പ​രീ​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. യോ​ഗാ പ​രി​ശീ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് രോ​ഗ​ബാ​ധി​ത​ർ​ക്ക് യോ​ഗ ക്ലാ​സ് ന​ട​ത്തി​യ​ത്.