പ​റ​ന്പി​ക്കു​ള​ത്തെ പ​ട്ടി​ക​വ​ർ​ഗ്ഗ കോ​ള​നി​ക​ൾ ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു
Tuesday, June 22, 2021 12:37 AM IST
പാ​ല​ക്കാ​ട് : പ​റ​ന്പി​ക്കു​ള​ത്തെ പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളാ​യ തേ​ക്ക​ടി അ​ല്ലി​മൂ​പ്പ​ൻ കോ​ള​നി, 30 ഏ​ക്ക​ർ കോ​ള​നി സ​ന്ദ​ർ​ശി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും പ​രാ​തി​ക​ളും വി​ല​യി​രു​ത്തി. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​നം ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കോ​ള​നി​ക​ൾ സ​ന്ദ​ർ​ശി​ച്ച് കു​ട്ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും ക​ള​ക്ട​ർ വി​ല​യി​രു​ത്തി.

വാ​ക്സി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി, പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി എ​ത്താ​ത്ത സ്ഥ​ല​ങ്ങ​ളി​ലെ വൈ​ദ്യു​തീ​ക​ര​ണം, കീ​ര​പ്പാ​ടി തേ​ക്ക​ടി റോ​ഡ് ന​വീ​ക​ര​ണം, കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ൾ, ഭ​വ​ന ര​ഹി​ത​രു​ടെ പ്ര​ശ്ന​ങ്ങ​ൾ, വീ​ട് നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ സം​ബ​ന്ധി​ച്ചും ക​ള​ക്ട​ർ പ്ര​ദേ​ശ​വാ​സി​ക​ളോ​ട് ചോ​ദി​ച്ച​റി​ഞ്ഞു. പ്ര​ദേ​ശ​ത്തെ വി​വി​ധ വീ​ടു​ക​ളും ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു. മു​ത​ല​മ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി സു​ധ, ജി​ല്ലാ പ​ട്ടി​ക​വ​ർ​ഗ്ഗ വി​ക​സ​ന ഓ​ഫീ​സ​ർ എം. ​മ​ല്ലി​ക, പ​റ​ന്പി​ക്കു​ളം, കൊ​ല്ല​ങ്കോ​ട് റേ​ഞ്ച് ഓ​ഫീ​സ​ർ​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ അ​നു​ഗ​മി​ച്ചു.