അഞ്ചുമാ​സ​മാ​യി ഉ​റ​ങ്ങ​ാത്ത സു​ന്ദ​ര​നു ഒ​റ്റ​മു​റി​യി​ൽനി​ന്നും മോചനം
Monday, June 21, 2021 12:28 AM IST
പു​തു​പ്പ​രി​യാ​രം: ഒ​റ്റ​മു​റി റൂ​മി​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി സ​ഹാ​യ​ത്തി​നു ആ​രു​മി​ല്ലാ​തെ ദു​രി​ത ജീ​വി​തം ന​യി​ക്കു​ന്ന സു​ന്ദ​ര​നു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും പ​ഞ്ചാ​യ​ത്തും സാ​മൂ​ഹി​ക നീ​തി വ​കു​പ്പും പോ​ലീ​സും തു​ണ​യാ​യി.
കോ​വി​ഡ് ടെ​സ്റ്റു​ക​ൾ പൂ​ർ​ത്തി​യാ​ക്കി ത​ത്ത​മം​ഗ​ലം തൂ​വ​ൽ സ്പ​ർ​ശം ഷെ​ൽ​ട്ട​ർ കെ​യ​റി​ലേ​ക്ക് മാ​റ്റി.
ഭി​ക്ഷാ​ട​ന നി​ർ​മാ​ർ​ജ്ജ​ന പ​ദ്ധ​തി മി​ഷ​ൻ 2020യു​ടെ പ്ര​സി​ഡ​ന്‍റ് റ​ഹിം ഒല​വാ​ക്കോ​ട്, അ​നി​ൽ​ക്കു​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ൻ, ആ​ശാ​വ​ർ​ക്കാ​ർ ച​ന്ദ്രി​ക, ജാ​ഫ​ർ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​റു​മു​ക​ൻ,സി​വി​ൽ ഡി​ഫ​ൻ​സ് വ​ള​ണ്ടി​യ​ർ ശി​വ​ൻ, സാ​മൂ​ഹി​ക നീ​തി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ണ് ഷ​മീ​ർ ഷൂ​ച എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ആം​ബു​ല​ൻ​സി​ൽ സു​ന്ദ​ര​നെ ഹോ​മി​ലേ​ക്ക് മാ​റ്റി​യ​ത്.