ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Friday, June 18, 2021 12:54 AM IST
ആ​ല​ത്തൂ​ർ : ഓ​ണ​ത്തി​ന് വി​ഷ​ര​ഹി​ത​മാ​യ പ​ച്ച​ക്ക​റി വീ​ട്ടു​വ​ള​പ്പി​ൽ ത​ന്നെ ഉ​ദ്പാ​പാ​ദി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന കൃ​ഷി​വ​കു​പ്പി​ന്‍റെ ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യു​ടെ ആ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം കൃ​ഷി​ഭ​വ​ന്‍റെ വി​ള​ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ വ​ച്ച് കെ ​ഡി പ്ര​സേ​ന​ൻ എം ​എ​ൽ എ ​നി​ർ​വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നി ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ ​ഷൈ​നി, വൈ​സ് പ്ര​സി​ഡ​ൻ​റ് ച​ന്ദ്ര​ൻ പ​രു​വ​ക്ക​ൽ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​സി ബി​നു, ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ലീ​ലാ​കൃ​ഷ്ണ​ൻ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ല​ക്ഷ്മി, കൃ​ഷി അ​സ്‌​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ലാ​ലി​മ്മ ജോ​ർ​ജ്, കൃ​ഷി ഓ​ഫീ​സ​ർ എം ​വി ര​ശ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൃ​ഷി​വ​കു​പ്പി​ന്‍റെ പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വീ​ട്ടു​വ​ള​പ്പി​ലെ പ​ച്ച​ക്ക​റി കൃ​ഷി​ക്കാ​യി വി​ത്തു​ക​ൾ, തൈ​ക​ൾ, ന​ട്ടു​പി​ടി​പ്പി​ച്ച ഗ്രോ​ബാ​ഗു​ക​ൾ എ​ന്നി​വ​യും ഓ​ണ​ത്തി​ന് കു​റ​ഞ്ഞ​ത് അ​ഞ്ചി​നം പ​ച്ച​ക്ക​റി എ​ങ്കി​ലും ഓ​രോ കു​ടും​ബ​വും സ്വ​ന്ത​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ക എ​ന്ന​തു​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
വീ​ട്ടു​വ​ള​പ്പി​ലെ പ​ച്ച​ക്ക​റി​കൃ​ഷി, സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​ച്ച​ക്ക​റി​കൃ​ഷി, ത​രി​ശു നി​ല​ത്തെ പ​ച്ച​ക്ക​റി​കൃ​ഷി, മ​ട്ടു​പ്പാ​വി​ലെ പ​ച്ച​ക്ക​റി​കൃ​ഷി, മ​ഴ​മ​റ​യി​ലെ പ​ച്ച​ക്ക​റി​കൃ​ഷി, പോ​ഷ​ക​ത്തോ​ട്ടം എ​ന്നി​ങ്ങ​നെ സ​മ​ഗ്ര​പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് കൃ​ഷി​വ​കു​പ്പ് മു​ഖാ​ന്തി​രം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.