ഭി​ന്നശേ​ഷി വി​ദ്യാ​ർ​ത്ഥി​ക​ളോ​ടു അ​വ​ഗ​ണ​നയെന്നു കോൺഗ്രസ്
Friday, June 18, 2021 12:50 AM IST
പാ​ല​ക്കാ​ട്: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ സ്കോ​ള​ർ​ഷി​പ്പ് തു​ക വി​ത​ര​ണം ന​ട​ത്താ​ത്ത പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി നി​ന്ദ്യ​വും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നു​കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​വി.​രാ​ജേ​ഷ്. ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ലും ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ കാ​ര്യ​ത്തി​ലും ന​ഗ​ര​സ​ഭ നി​ഷ്ക്രി​യ​മാ​ണെ​ന്നും കോ​വി​ഡ് വാ​ക്സി​ൻ വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു .പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ർ​ത്ത് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ന് മു​ൻ​പി​ൽ ന​ട​ത്തി​യ പ്ര​ധി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി ​വി സ​തീ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ പാ​ർ​ലി​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ബി.​സു​ഭാ​ഷ്, സു​ധാ​ക​ര​ൻ പ്ലാ​ക്കാ​ട്ട് ,ന​ഗ​ര​സ​ഭാ​അം​ഗ​ങ്ങ​ളാ​യ എ.​കൃ​ഷ്ണ​ൻ, പി.​എ​സ്.​വി​ബി​ൻ, ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ, കെ.​എ​ൻ.​സ​ഹീ​ർ, സി.​നി​ഖി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .