കാ​ർ ആം​ബു​ല​ൻ​സ് സൗകര്യം ലഭിക്കും
Saturday, June 5, 2021 12:50 AM IST
കോ​യ​ന്പ​ത്തൂ​ർ: കോവിഡ് ബാ​ധി​ത​രെ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ കാ​ർ ആം​ബു​ല​ൻ​സ് ല​ഭി​ക്കാ​ൻ 975 0554321, 0422230 2323 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ കു​മ​ര​വേ​ൽ പാ​ണ്ഡ്യ​ൻ അ​റി​യി​ച്ചു.
കൊ​റോ​ണ സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രെ കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി പു​തി​യ​താ​യി 50 കാ​ർ ആം​ബു​ല​ൻ​സു​ക​ൾ ക​ഴി​ഞ്ഞ 31 ന് ​മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു. 5 മ​ണ്ഡ​ല​ങ്ങ​ൾ​ക്ക് 10 ആം​ബു​ല​ൻ​സ് വീ​തം 50 ആം​ബു​ല​ൻ​സു​ക​ളാ​ണ് ഉ​ള്ള​ത്.
രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രെ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ഈ ​ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ടാ​ൽ മ​തി​യാ​കും.
കൊ​റോ​ണ ബാ​ധി​ത​ർ പൊ​തു വാ​ഹ​ന​ങ്ങ​ളി​ലും, ടൂ​വീ​ല​റു​ക​ളി​ലും സ​ഞ്ച​രി​ക്കു​ന്നതു ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.