കോവിഡ് ടിപ്സ് വെ​ബി​നാ​ർ
Saturday, June 5, 2021 12:50 AM IST
കോ​യ​ന്പ​ത്തൂ​ർ: ആ​ര്യ​വൈ​ദ്യ​ശാ​ല കോ​ട്ട​ക്ക​ൽ, കോ​യ​ന്പ​ത്തൂ​ർ ബ്രാ​ഞ്ച്, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ കോ​യ​ന്പ​ത്തൂ​ർ പ്രൊ​വി​ൻ​സു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ കോ​പ് വി​ത്ത് കോ​വി​ഡ് ടി​പ്സ് ആ​ന്‍റ് ടെ​ക്നി​ക്ക്സ് ഓ​ണ്‍ ഹീ​ലി​ങ് ഇ​മോ​ഷ​ണ​ൽ പെ​യി​ൻ ഇ​ൻ ദ ​ഫാ​മി​ലി’ എ​ന്ന വെ​ബി​നാ​ർ ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.
ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ മ​ഹീ​ന്ദ്ര​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്യ​വൈ​ദ്യ​ശാ​ല കോ​യ​ന്പ​ത്തൂ​ർ ബ്രാ​ഞ്ചി​ലെ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വ​ത്സ​ല വാ​രി​യ​ർ മോ​ഡ​റേ​റ്റ​റാ​യ പാ​ന​ൽ ച​ർ​ച്ച​യി​ൽ ആ​യു​ർ​വേ​ദ സൈ​ക്യാ​ട്രി​സ്റ്റ് ഡോ.​അ​ർ​ച്ച​ന മാ​ധ​വി, ആ​ര്യ​വൈ​ദ്യ​ശാ​ല കോ​ട്ട​ക്ക​ൽ ചാ​രി​റ്റ​ബി​ൾ ഹോ​സ്പി​റ്റ​ൽ സൂ​പ്ര​ണ്ട് ഡോ.​ലേ​ഖ, ചെ​ന്നൈ ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് ഫി​സി​ഷ്യ​ൻ ഡോ.​സ്മൃ​തി എ​ന്നി​വ​ർ സം​സാ​രി​ച്ചു.
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ കോ​യ​ന്പ​ത്തൂ​ർ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ർ. രാ​ജേ​ഷ് കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ ജ​യ​ശ​ങ്ക​ർ നാ​യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ര്യ​വൈ​ദ്യ ശാ​ല കോ​ട്ട​ക്ക​ൽ കോ​യ​ന്പ​ത്തൂ​ർ ബ്രാ​ഞ്ച് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ടി.​വി ബൈ​ജു സ​ദ​സ്‌​സി​നെ സ്വാ​ഗ​തം ചെ​യ്യു​ക​യും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ കോ​യ​ന്പ​ത്തൂ​ർ പ്രൊ​വി​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ ചെ​രു​വാ​ശേ​രി ന​ന്ദി പ​റ​ഞ്ഞു.