എ​ക്സൈ​സ് ക​ണ്‍​ട്രോ​ൾ റൂം 24 ​മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും
Saturday, June 5, 2021 12:50 AM IST
പാലക്കാട്: ലോ​ക്ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ബ്കാ​രി മേ​ഖ​ല​യി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള തീ​വ്ര​യ​ത്ന പ​രി​പാ​ടി തു​ട​രു​മെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ഇ​തി​നാ​യി ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ റൂം 24 ​മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കും. മൂ​ന്ന് സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സു​ക​ൾ, ഹൈ​വേ ചെ​ക്കിം​ഗ്, ബോ​ർ​ഡ​ർ ചെ​ക്കിം​ഗ് എ​ന്നി​വ​യ്ക്കാ​യു​ള്ള ര​ണ്ട് പ്ര​ത്യേ​ക യൂ​ണി​റ്റു​ക​ളും മു​ഴു​വ​ൻ സ​മ​യ​വും പ്ര​വ​ർ​ത്തി​ക്കും.​നി​രോ​ധി​ത ചാ​രാ​യ നി​ർ​മ്മാ​ണം, വി​പ​ണ​നം, മ​ദ്യം, സ്പി​രി​റ്റ്, ക​ഞ്ചാ​വ് എ​ന്നി​വ​യു​ടെ ക​ട​ത്ത്, ഉ​പ​യോ​ഗം തു​ട​ങ്ങി അ​ബ്കാ​രി, എ​ൻ.​ഡി.​പി.​എ​സ് സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും പ​രാ​തി​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ റൂ​മി​ലും എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സു​ക​ളി​ലും എ​ക്സൈ​സ് ചെ​ക് പോ​സ്റ്റു​ക​ളി​ലും​ അ​റി​യി​ക്കാം.

വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

മുണ്ടൂർ: യു​വ​ക്ഷേ​ത്ര കോ​ളേ​ജും കോ​യ​ന്പ​ത്തൂ​ർ ഹോ​ളി​ഫാ​മി​ലി മെ​ട്രി​ക്കു​ലേ​ഷ​ൻ സ്കൂ​ളും സം​യു​ക്ത​മാ​യി ന്ധ​ടീ​ച്ചി​ങ് ദ ​ഡി​ജി​റ്റ​ൽ നേ​റ്റീ​വ് ന്ധ​എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ വെ​ബി​നാ​ർ ഹോ​ളി ഫാ​മി​ലി സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ റ​വ.​സി​സ്റ്റ​ർ ഡെ​യ്സി മ​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​ക്ഷേ​ത്ര കോ​ളേ​ജ് വൈ​സ് പ്രി​ൻ​സി​പ്പാ​ൾ റ​വ ഡോ ​ജോ​സ​ഫ് ഓ​ലി​ക്ക​ൽ കൂ​ന​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വെ​ബി​നാ​ർ ന​ട​ത്തി​യ​ത്.​സ്കൂ​ൾമാ​നേ​ജ​ർ റ​വ.​സി​സ്റ്റ​ർ ആ​ൽ​ഫൈ​ൻ ജോ​സ് അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു. കോ​ഡി​നേ​റ്റ​ർ ചി​ത്ര.​എ​ൻ സ്വാ​ഗ​ത​വും അ​ദ്ധ്യാ​പി​ക വി​നോ​ദി​നി ന​ന്ദി​യും പ​റ​ഞ്ഞു.