ത്രിദിന വൃക്ഷതൈ നടീൽ കാന്പെയിനുമായി വിദ്യാർഥികൾ
Saturday, June 5, 2021 12:50 AM IST
വ​ട​ക്ക​ഞ്ചേ​രി: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ എ​സ് എ​സ് വോ​ള​ണ്ടി​യ​ർമാ​രു​ടെ ത്രി​ദി​ന വൃ​ക്ഷ​തൈ ന​ടീ​ൽ കാ​ന്പ​യി​ൻ. വീ​ട്ടു​മു​റ്റ​ത്തും പ​റ​ന്പി​ലും പാ​ത​യോ​ര​ങ്ങ​ളി​ലു​മാ​ണ് തൈ ​ന​ടീ​ൽ. വ​ലി​യ മ​ര​ങ്ങ​ളാ​കു​ന്ന വൃ​ക്ഷ തൈ​ക​ൾ​ക്കൊ​പ്പം ചെ​റി​യ ഫ​ല​വൃ​ഷ തൈ​ക​ളും പ​ഴ​വ​ർ​ഗ്ഗ ചെ​ടി​ക​ളും പ​ച്ച​ക്ക​റി​ക​ളു​മെ​ല്ലാം നാ​ടി​നെ പ​ച്ച​കു​ട ചൂ​ടാ​ൻ ന​ട്ടു​വ​ള​ർ​ത്തു​ന്നു​ണ്ട്.
വൃ​ക്ഷ​തൈ ന​ടീ​ൽ കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത മാ​ധ​വ​ൻ നി​ർ​വ്വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ് വി.​രാ​ധാ​കൃ​ഷ്ണ​ൻ ,പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​എ​ൻ എ​സ് എ​സ് വോ​ള​ണ്ടി​യ​ർ ആ​ർ.​സ​രി​ഗ​യു​ടെ വീ​ട്ടു​വ​ള​പ്പി​ലാ​യി​രു​ന്നു മൂ​ന്ന് ദി​വ​സ​ത്തെ വൃ​ഷ​തൈ ന​ടീ​ൽ കാ​ന്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലും സി​സ്റ്റ​ർ·ാ​ർ മം​ങ്ങ​ളി​ലും വൃ​ക്ഷ തൈ ​ന​ട്ട് കാ​ന്പ​യി​നി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​സ്റ്റ​ർ ഡോ.​അ​നു​ഡേ​വി​ഡ് പ​റ​ഞ്ഞു.​ക​ഴി​ഞ്ഞ വ​ർ​ഷം 500 ല​ധി​കം പ്ലാ​വി​ൻ​തൈ​ക​ളാ​ണ് എ​ൻ എ​സ് എ​സ് വോ​ള​ണ്ടി​യ​ർമാർ പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ന​ട്ടുന​ന​ച്ച് വ​ള​ർ​ത്തി​യ​ത്.