ചേ​ന്പ​ൻ​കു​ളത്തിൽ കു​ളി​ അ​പ​ക​ടഭീ​തി​യി​ൽ
Saturday, June 5, 2021 12:50 AM IST
ത​ത്ത​മം​ഗ​ലം: വൈ​ദ്യു​തി സെ​ക്ഷ​ൻ ഓ​ഫി​സി​നു സ​മീ​പ​മു​ള്ള ചേ​ന്പ​ൻ​കു​ള​ത്തി​ൽ കു​ള​വാ​ഴ​ക​ൾ വ​ള​ർ​ന്നു വെള്ളം പൂ​ർ​ണ്ണ​മാ​യും മൂ​ടി​യ നി​ല​യി​ലാ​ണു​ള്ള​ത്. സ​മീ​പ​ കൃഷിയാ​വ​ശ്യ​ത്തി​നാ​ണ് വെ​ള്ളം നി​റ​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും സ​മീ​പ വീ​ടു​ക​ളി​ൽ നി​ന്നും നി​ര​വ​ധി പേ​ർ ദേ​ഹ​ശു​ദ്ധി​ക്കും വ​സ്ത്ര അ​ല​ക്കി​നും എ​ത്താ​റു​ണ്ട്.
എ​ന്നാ​ൽ കു​ളി​ക്ക​ട​വി​ലെ​ത്തു​ന്ന​വ​ർ കു​ള​വാ​ഴ​ക​ൾ നീ​ക്കി​യാ​ണ് കു​ളി​ക്കു​ന്ന​ത് എ​ന്നാ​ൽ കു​ള​ത്തി​ൽ ച​ണ്ടി​ക്കും കാ​ണ​പ്പെ​ടു​ന്ന​ത് കു​ളി​ക്കാ​നെ​ത്തു​വ​ർ അ​പ​ക​ട ഭീ​ഷ​ണി​യാ​യി​ട്ടു​മു​ണ്ട്. കൂ​ടാ​തെ കു​ള​ത്തി​ൽ വ​ൻ​തോ​തി​ൽ മ​ത്സ്യ​കൃ​ഷി​യും ചെ​യ്തി​ട്ടു​മു​ണ്ട്.
അ​ടി​യ​ന്ത​ര​മാ​യി കു​ള​വാ​ഴ​ക​ൾ നീ​ക്കി​യി​ല്ലെ​ങ്കി​ൽ മീ​നു​ക​ൾ ന​ശി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. കൂ​ടാ​തെ കു​ള​ത്തി​ൽ പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം ത​ള്ളു​ന്ന​തും വെള്ളം മ​ലി​ന​മാ​വാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.