അ​ല​ന​ല്ലൂ​രി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം പ​രാ​ജ​യ​മെ​ന്നു സി​പി​എം
Saturday, June 5, 2021 12:50 AM IST
അ​ല​ന​ല്ലൂ​ർ : പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ വ​ലി​യ​തോ​തി​ൽ രോ​ഗ​വ്യാ​പ​ന​മു​ള്ള പ​ഞ്ചാ​യ​ത്താ​ണ് അ​ല​ന​ല്ലൂ​ർ. എ​ന്നാ​ൽ കോ​വി​ഡ് നി​യ​ന്ത്രി​ക്കാ​ൻ ക്രി​യാ​ത്മ​ക​മാ​യ ഒ​രു ന​ട​പ​ടി​യും പ​ഞ്ചാ​യ​ത്ത് ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി ഇ​തി​നൊ​രു ന​ട​പ​ടി ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത് ഭ​യാ​ന​ക​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് മാ​റു​മെ​ന്ന് സി​പി​എം മു​ന്ന​റി​യി​പ്പ് ന​ൽ​കി.
പ​ഞ്ചാ​യ​ത്തി​ൽ പ​ര​മാ​വ​ധി പ​രി​ശോ​ധ​ന​ക​ൾ കോ​ള​നി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ന​ട​ത്തി രോ​ഗ​ബാ​ധി​ത​രെ ക​ണ്ടെ​ത്തി ഐ​സോ​ലേ​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. വേ​ണ്ട​ത്ര സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​രു​ണ്ടെ​ങ്കി​ൽ അ​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
അ​വ​ർ​ക്ക് ഭ​ക്ഷ​ണ​മോ ധാ​ന്യ​മോ എ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​നം വേ​ണം. ഇ​തി​നാ​യി സ​മ​ഗ്ര​മാ​യ ഒ​രു പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി ത​യ്യാ​റാ​ക്കി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന അം​ഗ​ങ്ങ​ൾ, ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി പ​ദ്ധ​തി ത​യ്യാ​റാ​ക്ക​ണം.
ജ​ന​കീ​യ ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്ന് ആ​ന്‍റി​ജ​ൻ ടെ​സ്റ്റു​ക​ൾ ന​ട​ത്തി​യ​ത് അ​ല​ന​ല്ലൂ​ർ, കോ​ട്ട​പ്പ​ള്ള ന​ഗ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്. എ​ന്നാ​ൽ ഗ്രാ​മ​ങ്ങ​ളി​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റു​ക​ൾ ന​ട​ത്തി മു​ഴു​വ​ൻ കോ​വി​ഡ് ബാ​ധി​ത​രേ​യും ക​ണ്ടെ​ത്ത​ണം.
അ​ല​ന​ല്ലൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റു​ക​ൾ ന​ട​ത്തു​ന്ന​തി​ന് ത​ട​സ്‌​സ​മി​ല്ലാ​തെ ഇ​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്നും സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ ഭ​ക്ഷ​ണം ല​ഭി​ക്കാ​ൻ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന ഹോ​ട്ട​ലു​ക​ളി​ൽ സം​വി​ധാ​ന​മൊ​രു​ക്ക​ണം.
സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച വാ​ർ റൂം ​ഇ​തു​വ​രെ പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഇ​ത് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി വേ​ണം. കൂ​ടാ​തെ മ​ഴ​ക്കാ​ല പൂ​ർ​വ്വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല.
എ​ല്ലാ​കാ​ല​ത്തും അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി​യും ചി​ക്കു​ൻ​ഗു​നി​യ​യും വ്യാ​പ​ക​മാ​കാ​റു​ണ്ട്. ഇ​ക്കാ​ര്യം മു​ന്നി​ൽ ക​ണ്ട് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​രു​മെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.
സി​പി​എം ഏ​രി​യ സെ​ന്‍റ​ർ അം​ഗം എം.​ജ​യ​കൃ​ഷ്ണ​ൻ, കെ.​എ.​സു​ദ​ർ​ശ​ന​കു​മാ​ർ, പി.​മു​സ്ത​ഫ, ടോ​മി തോ​മ​സ്, വി.​അ​ബ്ദു​ൾ സ​ലീം, പി.​ര​ഞ്ജി​ത്ത് പ്രസംഗിച്ചു.