ബ്രാ​ഞ്ച് ക​നാ​ൽ അ​ട​ഞ്ഞു വെള്ളം ക​വി​ഞ്ഞൊ​ഴു​കി റോഡിലേക്ക്
Saturday, June 5, 2021 12:50 AM IST
വ​ണ്ടി​ത്താ​വ​ളം: ബ്രാ​ഞ്ച് ക​നാ​ലി​ൽ മാ​ലി​ന്യം അ​ട​ഞ്ഞ​തി​നാ​ൽ വെ​ള്ളം ക​വി​ഞ്ഞ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്നി​ലും റോ​ഡി​ലു​മൊ​ഴു​കി പാ​ഴാ​വു​ന്ന​താ​യി പ​രാ​തി. വ​ണ്ടി​ത്താ​വ​ളം പ​ച്ച​ക്ക​റി​ക്ക് സ​മീ​പം പ്ര​ധാ​ന പാ​ത മു​റി​ച്ചു ക​ട​ക്കു​ന്ന പാ​ല​ത്തി​ന​ട​യി​ലാ​ണ് പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ഉ​ൾ​പ്പെ​ടെ മാ​ലി​ന്യം ജ​ല​ഗ​താ​ഗ​ത​ത്തി​നു ത​ട​സ്‌​സ​മാ​യി​ട്ടു​ള്ള​ത്.
ഇ​തി​നാ​ൽ ന​ടീ​ലി​നും അ​നു​ബ​ന്ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കും വെ​ള്ളം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ജൂ​ണ്‍ ഒ​ന്നി​നു മ​ഴ തു​ട​ങ്ങു​മെ​ന്ന കാ​ലാ​വ​സ്ഥ കേ​ന്ദ്ര​ത്തി​ന്‍റെ അ​റി​യി​പ്പു ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​ഴ ല​ഭി​ച്ചി​ല്ല. ഇ​ക്കാ​ര​ണ​ത്തി​ലാ​ണ് ക​ന്പാ​ല​ത്ത​റ ഏ​രി​യി​ൽ നി​ന്നും ഇ​പ്പോ​ൾ ഇ​ട​തു ക​നാ​ലി​ൽ വെ​ള്ളം ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.
ച​ന്ത പേ​ട്ട ബ്രാ​ഞ്ച് ക​നാ​ലി​ലൂ​ടെ​യാ​ണ് ജ​ലം റോ​ഡി​ലേ​ക്ക് ക​വി​ഞ്ഞൊ​ഴു​കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ൻ ക​നാ​ലി​ൽ നാ​മ​മാ​ത്ര​മാ​യി ശു​ചീ​ക​ര​ണം ന​ട​ത്തി​യ​തി​നാ​ൽ നേ​രി​യ തോ​തി​ലാ​ണ് ഒ​ഴു​ക്കു​ള്ള​ത്. എ​ന്നാ​ൽ ഇ​ങ്ങ​നെ കു​റ​ഞ്ഞ തോ​തി​ലെ​ത്തു​ന്ന വെള്ളം കൃ​ഷി ആ​വ​ശ്യ​ത്തി​ന് തീ​ർ​ത്തും അ​പ​ര്യ​ാപ്ത​മാ​ണ്.