100 ലി​റ്റ​ർ ക​ർ​ണ്ണാ​ട​ക മ​ദ്യ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Saturday, June 5, 2021 12:50 AM IST
ചെ​ർ​പ്പു​ള​ശേ​രി: അ​ന​ധി​കൃ​ത​മാ​യി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ 100 ലി​റ്റ​ർ വി​ദേ​ശ മ​ദ്യം പോ​ലീ​സ് പി​ടി​കൂ​ടി. പ​ത്തി​രി​പ്പാ​ല, മ​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഇ​ബ്രാ​ഹിം (40), ഉ​സ്മാ​ൻ (27) എ​ന്നി​വ​രെ ചെ​ർ​പ്പു​ള​ശേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
ലോ​ക്ക് ഡൗ​ണി​നോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും, ചെ​ർ​പ്പു​ള​ശ്ശേ​രി പോ​ലീ​സും സം​യു​ക്ത​മാ​യി വ്യാ​ഴാ​ഴ്ച രാ​ത്രി തൂ​ത പാ​ല​ത്തി​നു സ​മീ​പം ന​ട​ത്തി​യ പ്ര​ത്യേ​ക വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്. മി​നി​ലോ​റി​യു​ടെ ബോ​ഡി​യു​ടെ അ​ടി​യി​ൽ ബാ​ഗു​ക​ളി​ലാ​ക്കി കെ​ട്ടി​വെ​ച്ച നി​ല​യി​ലാ​ണ് മ​ദ്യ​ക്കു​പ്പി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.
പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​വി​ശ്വ​നാ​ഥി ന്‍റെ നി​ർ​ദ്ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ന​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി സി.​ഡി ശ്രീ​നി​വാ​സ​ൻ, ചെ​ർ​പ്പു​ള​ശ്ശേ​രി ഇ​ൻ​സ്പെ​ക്ട​ർ അ​മീ​ർ അ​ലി എ​സ് സി​പി​ഒ സ​ജീ​ഷ് സി​പി​ഒ മാ​രാ​യ ഉ​മ്മ​ർ, ശ​ശി​ധ​ര​ൻ, കൃ​ഷ്ണ​കു​മാ​ർ , ഡ്രൈ​വ​ർ എ​സ് സി​പി​ഒ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ഹോം ​ഗാ​ർ​ഡ് വി​നോ​ദ് ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ടി.​ആ​ർ സു​നി​ൽ കു​മാ​ർ, ആ​ർ. കി​ഷോ​ർ, ആ​ർ. രാ​ജീ​ദ്, എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മ​ദ്യ​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.