നാട്ടിൽ ആളിറങ്ങി; മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഗ​താ​ഗ​ത ത​ട​സം
Saturday, June 5, 2021 12:50 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കോ​വി​ഡ് വ്യാ​പ​നം കു​റ​യാ​ത്ത​തി​നാ​ൽ ശ​നി​യാ​ഴ്ച്ച മു​ത​ൽ സം​സ്ഥാ​നം ക​ടു​ത്ത നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് നീ​ങ്ങ​വെ മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഗ​താ​ഗ​ത ത​ട​സം. കോ​ട​തി​പ്പ​ടി മു​ത​ൽ കു​ന്തി​പ്പു​ഴ​വ​രേ​യും മു​ൻ​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് വ​രേ​യും നീ​ണ്ട​നി​ര നാ​ല് മ​ണി​ക്കൂ​റോ​ളം തു​ട​ർ​ന്നു.

പോ​ലീ​സി​നും അ​വ​രെ സ​ഹാ​യി​ക്കാ​നി​റ​ങ്ങി​യ ഐ ​എ ജി, ​സി​വി​ൽ ഡി​ഫ​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും നി​യ​ന്ത്രി​ക്കാ​നാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യി വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക്. വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ 10നാ​രം​ഭി​ച്ച തി​ര​ക്ക് ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്ക് ശേ​ഷ​വും തു​ട​ർ​ന്നു.

ന​ഗ​ര​സ​ഭ​യി​ൽ ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ പി​ൻ​വ​ലി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​ട്ടു​മി​ക്ക ക​ട​ക​ളും ബാ​ങ്കു​ക​ളും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​താ​ണ് തി​ര​ക്ക് വ​ർ​ദ്ധി​പ്പി​ച്ച​ത്.

കൂ​ടാ​തെ ശ​നി​യാ​ഴ്ച്ച മു​ത​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് പോ​വു​ന്ന​തി​നാ​ൽ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നും മ​റ്റു​മാ​യി ന​ഗ​ര​ത്തി​ലി​റ​ങ്ങി​യ​വ​രും നി​ര​വ​ധി​യാ​ണ്. പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്ലാ​ത്ത​തി​നാ​ൽ ആ​ർ​ക്കും നി​ര​ത്തി​ലി​റ​ങ്ങാ​മെ​ന്ന അ​വ​സ്ഥ​യു​മു​ണ്ട്. ഇ​ത് വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് ഇ​ട ന​ൽ​കും.