സംയുക്ത റെയ്ഡിൽ ഏഴുലി​റ്റ​ർ വാ​റ്റു​ചാ​രാ​യം പി​ടി​കൂടി
Saturday, June 5, 2021 12:46 AM IST
നെ​ന്മാ​റ : ലോ​ക്ക്ഡൗ​ണി​ൽ അ​ന​ധി​കൃ​ത മ​ദ്യ​ത്തി​ന്‍റെ നി​ർ​മാ​ണ ഉ​പ​ഭോ​ഗം ത​ട​യു​ന്ന​തി​നു​ള്ള തീ​വ്ര​യ​ത്ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ന്‍റെ ഓ​പ്പ​റേ​ഷ​ൻ ലോ​ക്ക്ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ന്മാ​റ പോ​ലീ​സും എ​ക്സൈ​സും സം​യു​ത​മാ​യി ന​ട​ത്തി​യ റെ​യി​ഡി​ൽ ഏ​ഴു​ലി​റ്റ​ർ വാ​റ്റു​ചാ​രാ​യം പി​ടി​കൂ​ടി.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ന്പാ​റ പെ​രു​മാ​ങ്ങോ​ട് വീ​ട്ടി​ൽ ക​ണ്ട​ൻ മ​ക​ൻ ര​മേ​ഷ്കു​മാ​റി​ന്‍റെ വീ​ട്ടി​ൽ വെ​ച്ച് അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 7 ലി​റ്റ​ർ ചാ​രാ​യം എ​ക്സൈ​സ് പോ​ലീ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു.
ര​മേ​ഷ്കു​മാ​റി​ന്‍റെ പേ​രി​ൽ കേ​സെ​ടു​ത്തു. പ്ര​തി സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​പ്പോ​യ​തി​നാ​ൽ നി​ല​വി​ൽ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.
നെ​ന്മാ​റ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എം. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി.​ജെ ഫ്രാ​ൻ​സി​സ് , സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ​ച്ച്. നൗ​ഫ​ൽ, ജോ​സ് പ്ര​കാ​ശ്, ജെ. ​ര​മേ​ഷ് , ഷൈ​ബു. ബി വു​മ​ണ്‍ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ അം​ബി​ക, നെ​ന്മാ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ ഗ​ണേ​ശ​ൻ എ​ന്നി​വ​ർ റെ​യി​ഡി​ൽ പ​ങ്കെ​ടു​ത്തു.