നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ​ഹാ​യം വീ​ട്ടി​ലെ​ത്തി​ച്ച് പ​ന്ത​ലാം​പാ​ടം മേ​രി​മാ​താ സ്കൂ​ൾ
Saturday, June 5, 2021 12:46 AM IST
വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന സ്കൂ​ളി​ലെ നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ​ഹാ​യം വീ​ട്ടി​ലെ​ത്തി​ച്ച് പ​ന്ത​ലാം​പാ​ടം മേ​രി​മാ​താ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. ഹൈ​സ്കൂ​ൾ വി​ഭാ​ഗം അ​ധ്യാ​പ​ക​ർ ന​ൽ​കി​യ 51,888 രൂ​പ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 32 വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വി​വി​ധ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കി​യ​ത്. കോ​വി​ഡ് പോ​സി​റ്റീ​വാ​യി ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കു​ന്ന​വ​ർ​ക്ക് ചി​കി​ത്സാ സ​ഹാ​യം, പാ​ഠ​പു​സ്ത​ക​ങ്ങ​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങാ​ൻ പ​ണ​മി​ല്ലാ​ത്ത​വ​ർ​ക്ക് പു​സ്ത​ക​ങ്ങ​ൾ, ഭ​ക്ഷ്യ​ധാ​ന്യം, പ​ച്ച​ക്ക​റി കി​റ്റു​ക​ൾ, കോ​വി​ഡ് പോ​സി​റ്റീ​വാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യം എ​ന്നി​വ​യാ​ണ് സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ​ത്.
അ​ധ്യാ​പ​ക​രും പി​ടി​എ ക​മ്മി​റ്റി​യും കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ഷ​മ​ത​ക​ൾ മ​ന​സി​ലാ​ക്കി അ​ത്യാ​വ​ശ്യ സ​ഹാ​യം ന​ൽ​കു​ക​യാ​യി​രു​ന്നു. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​ജി ഡേ​വി​ഡ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ജോ അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ശേ​ഖ​ര​ന് പാ​ഠ​പു​സ്ക​ങ്ങ​ളും ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളും കൈ​മാ​റി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ണ്ണ​ന്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന ഫ​ണ്ടി​ലേ​ക്കും നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രും സം​ഭാ​വ​ന ന​ൽ​കി​യി​രു​ന്നു.