പ​ട്ട​ഞ്ചേ​രി സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്കു 1000 കി​ലോ അ​രി ഉ​ൾ​പ്പെ​ടെ സ​ഹാ​യം
Saturday, June 5, 2021 12:46 AM IST
വ​ണ്ടി​ത്താ​വ​ളം: രോ​ഗ​വ്യാ​പ​ന​വും മ​ര​ണ​ങ്ങ​ളും കൂ​ടി​യ പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ച സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് നി​ര​വ​ധി പ്ര​മൂ​ഖ​ർ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും സാ​ന്പ​ത്ത​ക സ​ഹാ​യ​വും എ​ത്തി​ച്ചു വ​രി​ക​യാ​ണ്.
ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി ക​രീം സാ​ഹി​ബ് ആ​യി​രം കി​ലോ അ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ് ശി​വ​ദാ​സി​നു കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ല മു​ര​ളീ​ധ​ര​ൻ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ വി.​ഷൈ​ല​ജ, കെ.​ഭു​വ​ന​ദാ​സ്, സു​ക​ന്യ, രാ​ധ​കൃ​ഷ്ണ​ണ​ൻ സെ​ക്ര​ട്ട​റി ഇ.​വി.​ഗി​രീ​ഷ് എ​ന്നി​വ​ർ ക​രീ​മി​നെ അ​നു​മോ​ദി​ച്ചു.
പ​ഞ്ചാ​യ​ത്തി​ലെ 16 വാ​ർ​ഡു​ക​ളി​ലെ പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ 24000, പ​ട്ട​ഞ്ചേ​രി കൃ​ഷി​ഭ​വ​ൻ ജീ​വ​ന​ക്കാ​ർ 4000 രൂ​പ, പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും വി​ര​മി​ച്ച സെ​ക്ര​ട്ട​റി ഗ​ണേ​ശ​ൻ 10,000, പ​ഞ്ചാ​യ​ത്തി​ലെ അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​മാ​ർ 125 കി​ലോ അ​രി​യും പ​ഞ്ചാ​യ​ത്തി​ലെ​ത്തി​ച്ചു.
ത​ത്ത​മം​ഗ​ലം ക​ല്യാ​ണ്‍ ബി​ൽ​ഡേ​ഴ്സ് പ്ര​തി​നി​ധി വി.​അ​ഭി​ലാ​ഷ് 25 പാ​ക്ക​റ്റ് ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ, ചോ​ഴി​യ​ക്കാ​ട് ഓ​ഡി​റ്റോ​റി​യം ഉ​ട​മ രാ​മ​കൃ​ഷ്ണ​ൻ പ​ത്ത് ലി​റ്റ​ർ വെ​ളി​ച്ചെ​ണ്ണ , 50 കി​ലോ അ​രി, 100 തേ​ങ്ങ തെ​ക്കേ​ക്കാ​ട് മു​ര​ളീ​ധ​ര​ൻ 50 കി​ലോ അ​രി എ​ന്നി​വ​യും എ​ത്തി​ച്ചു. പ​ഞ്ചാ​യ​ത്തി​ൽ പ​തി​നാ​റു വാ​ർ​ഡു​ക​ളി​ലാ​യി 289 പേ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യു​ള്ള​ത്. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ പ​തി​നാ​റു​മ​ര​ണ​ങ്ങ​ൾ ഇ​തു​വ​രെ ന​ട​ന്നി​ട്ടു​ണ്ട്.