വ​ട​ക്ക​ഞ്ചേ​രി​യിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു
Saturday, June 5, 2021 12:46 AM IST
വ​ട​ക്ക​ഞ്ചേ​രി:​വ​ട​ക്ക​ഞ്ചേ​രി​ക്ക് ആ​ശ്വാ​സ​വാ​ർ​ത്ത; ര​ണ്ട് ദി​വ​സ​ത്തെ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് ബാ​ധി​ത​ർ അ​ഞ്ച് പേ​ർ മാ​ത്രം.​വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി 414 പേ​രെ​യാ​ണ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി​യ​
വ്യാ​ഴാ​ഴ്ച 102 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ പോ​സ​റ്റീ​വ് കേ​സു​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ല്ല. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ റേ​ഷ​ൻ ക​ട ജീ​വ​ന​ക്കാ​രേ​യും ടൗ​ണി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളെ​യു​മാ​ണ് വ്യാ​ഴാ​ഴ്ച പ​രി​ശോ​ധി​ച്ച​ത്.​
ഇ​ന്ന​ലെ ക​ട​ക​ളി​ലെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും ജീ​വ​ന​ക്കാ​രേ​യും പ​രി​ശോ​ധി​ച്ചു. 312 പേ​രി​ൽ ഇ​ന്ന​ലെ ടെ​സ്റ്റ് ന​ട​ത്തി.​ഇ​തി​ലാ​ണ് അ​ഞ്ച് പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ​തെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​എ ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.​ ഇ​തി​നു മു​ന്പു​ള്ള വ​ട​ക്ക​ഞ്ചേ​രി​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 30 നും ​മു​ക​ളി​ലാ​യി​രു​ന്ന​താ​ണ് ഇ​പ്പോ​ൾ ര​ണ്ടി​ൽ താ​ഴെ​യാ​യി​ട്ടു​ള്ള​ത്.​ഏ​റെ സ​ന്പ​ർ​ക്കം കൂ​ടു​ത​ലു​ള്ള​വ​രെ​യാ​യി​രു​ന്നു ര​ണ്ട് ദി​വ​സ​വും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്.​
കോ​വി​ഡ് വ്യാ​പ​നം പി​ടി വി​ടു​ന്ന ഘ​ട്ട​മാ​യ​പ്പോ​ഴാ​ണ് വ്യാ​ഴാ​ഴ്ച മു​ത​ൽ ടൗ​ണി​ലേ​ക്കു​ള്ള വ​ഴി​ക​ളെ​ല്ലാം അ​ട​ച്ച് ജാ​ഗ്ര​ത കൂ​ട്ടി​യ​ത്. ഒ​ന്പ​താം തി​യ്യ​തി വ​രെ​യാ​ണ് ഈ ​ക​ടു​ത്ത നി​യ​ന്ത്ര​ണം. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ല​വി​ൽ അ​ഞ്ഞൂ​റോ​ളം പേ​ർ രോ​ഗി​ക​ളാ​യി ചി​കി​ത്സ​യി​ലു​ണ്ട്.