തെ​രു​വോ​ര​ങ്ങ​ളി​ലെ നിർ​ധ​ന​ർ​ക്കു ഭ​ക്ഷ​ണ​വു​മാ​യി ഫാ. ​കാ​വു​ങ്ക​ൽ
Saturday, June 5, 2021 12:46 AM IST
കോ​യ​ന്പ​ത്തൂ​ർ: ഗാ​ന്ധി​പു​രം ലൂ​ർ​ദ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ന്‍റെ ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് കാ​വു​ങ്ക​ൽ കോ​യ​ന്പ​ത്തൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ഭ​ക്ഷ​ണ​വും വെ​ള്ള​വും ല​ഭി​ക്കാ​തെ നി​ർ​ധ​ന​രാ​യ മ​നു​ഷ്യ​ർ​ക്ക് ഒ​രു​നേ​ര​ത്തെ ഭ​ക്ഷ​ണ​വും വെ​ള്ള​വു​മാ​യി കൈ​താ​ങ്ങാ​വു​ന്നു.
ഫു​ൾ ലോ​ക് ഡൗ​ണ്‍ ആ​യ​തി​നാ​ൽ ഹോ​ട്ട​ലു​ക​ൾ, ഭ​ക്ഷ​ണ​ശാ​ല​ക​ൾ, തെ​രു​വോ​ര ക​ട​ക​ൾ ഒ​ന്നും തു​റ​ക്കാ​തെ വ​ന്ന​പ്പോ​ൾ മ​നു​ഷ്യ സ​ഞ്ചാ​ര​വും കു​റ​ഞ്ഞ​പ്പോ​ൾ ഏ​റ്റ​വു​മ​ധി​കം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ച്ച​വ​ർ തെ​രു​വോ​ര ത്തി​ൽ നി​ർ​ദ്ധ​ന​രാ​യ മ​നു​ഷ്യ​രാ​ണ്.
പ​ള്ളി കൈ​ക്കാ​രന്മാരാ​യ തോ​മ​സ് പ്ര​ഭു, ബെ​ന്നി തോ​മ​സ,് ഷാ​ജു എ​ട​ക്ക​ള​ത്തൂ​ർ , മേ​രി​റാ​ണി കോ​ണ്‍​വ​ന്‍റ് മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ മേ​രി ആ​ന്‍റോ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജീ​വ​ൻ പു​റ​ത്തൂ​ർ സി​എം​ഐ എ​ന്നി​വ​രും ഇ​ട​വ​ക​യി​ലെ സ·​ന​സ്‌​സ് ഉ​ള്ള​വ​രു​ടെ സ​ഹാ​യം കൊ​ണ്ടാ​ണ് ന​ട​ത്തു​ന്ന​ത്.
ക​ഴി​ഞ്ഞ കോ​റോ​ണ ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ങ്ങ​ളി​ലും കോ​യ​ന്പ​ത്തൂ​രി​ൽ ജാ​തി മ​ത ഭേ​ദ​മ​ന്യേ അ​നേ​ക​ർ​ക്ക് സേ​വ​നം ചെ​യ്ത വൈ​ദീ​ക​നാ​ണ് ഫാ. ​തോ​മ​സ് കാ​വു​ങ്ക​ൽ.