എ​ട്ട് ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ൾ​ക്കുകൂ​ടി അ​നു​മ​തി
Saturday, June 5, 2021 12:46 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കെ​ട്ടി​ട​ങ്ങ​ൾ കൂ​ടി ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി ജി​ല്ലാ ക​ല​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ഉ​ത്ത​ര​വി​ട്ടു. ഇ​തോ​ടെ ജി​ല്ല​യി​ലെ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ളു​ടെ എ​ണ്ണം 51 ആ​യി.
കി​ഴ​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഗ​വ.​ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ൾ, ക​ണ്ണാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പോ​സ്റ്റ് മെ​ട്രി​ക് ഹോ​സ്റ്റ​ൽ, ക​ണ്ണ​ന്നൂ​ർ, കു​ഴ​ൽ​മ​ന്ദം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മോ​ഡ​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ പോ​ളി​ടെ​ക്നി​ക്, പു​തു​ക്കോ​ട് ക​ണ​ക്ക​ന്നൂ​ർ കോ​ളെ​ജ് ഓ​ഫ് ടെ​ക്നോ​ള​ജി, ആ​ന​ക്ക​ര എ.​ഡ​ബ്ല്യു.​എ​ച്ച് കോ​ള​ജ്, ജി.​എ​ച്ച്.​എ​സ്.​വി​ള​യൂ​ർ, കൊ​ടു​വാ​യൂ​ർ അ​ങ്ക​ണ​വാ​ടി ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ, വി.​എം.​എ​ച്ച്.​എ​സ് വ​ട​വ​ന്നൂ​ർ എ​ന്നി​വ​യ്ക്കാ​ണ് അ​നു​മ​തി ന​ല്കി​യ​ത്.

വില്പനശാലകളുടെ പ്രവർത്തന സമയം

പാലക്കാട്: കോ​വി​ഡ് രോ​ഗ പ്ര​തി​രോ​ധ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ അ​വ​ശ്യ വ​സ്തു വി​ല്പ​ന​ശാ​ല​ക​ളാ​യ റേ​ഷ​ൻ ക​ട​ക​ൾ, ഭ​ക്ഷ്യ​വ​സ്തു വി​ല്പ​ന​ശാ​ല​ക​ൾ, പ​ല​ച​ര​ക്ക്, പ​ഴം പ​ച്ച​ക്ക​റി, പാ​ൽ പാ​ലു​ല്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, മ​ത്സ്യ​മാം​സ, കോ​ഴി​ത്തീ​റ്റ കാ​ലി​ത്തീ​റ്റ വി​ല്പ​ന ശാ​ല​ക​ൾ, ബേ​ക്ക​റി​ക​ൾ, ബി​ൽ​ഡിം​ഗ് മെ​റ്റീ​രി​യ​ലു​ക​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ (ഇ​ല​ക്ട്രി​ക്ക​ൽ, പ്ലം​ബിം​ഗ് വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ), പാ​ക്കിം​ഗ് മെ​റ്റീ​രി​യ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ വ്യാ​വ​സാ​യി​ക മേ​ഖ​ല​യ്ക്കാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ ത​യ്യാ​റാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​ത്രം ഇന്നുമുതൽ ഒ​ന്പ​ത് വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ഉ​ത്ത​ര​വി​ട്ടു.
ജി​ല്ല​യി​ൽ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇന്ന് ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന് വൃ​ത്തി​യാ​ക്കു​ന്ന​തി​ന് മേയ് 31 ന് ​ന​ൽ​കി​യ അ​നു​മ​തി റ​ദ്ദാ​ക്കി​യ​താ​യും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.