അട്ടപ്പാടി ഉൗ​രു​ക​ളി​ലെ കു​ട്ടി​ക​ളെ ഓ​ണ്‍​ലൈ​നാക്കാ​ൻ ബാ​ലവി​ഭ​വ കേ​ന്ദ്ര​വും
Saturday, June 5, 2021 12:46 AM IST
അ​ഗ​ളി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ​ക്ക് സ​ജീ​വ​മാ​യി സ​മ​ഗ്ര ആ​ദി​വാ​സി വി​ക​സ​ന പ​ദ്ധ​തി കു​ടും​ബ​ശ്രീ മി​ഷ​ൻ ബാ​ല​വി​ഭ​വ കേ​ന്ദ്ര​ത്തി​ന്‍റെ ബ്രി​ഡ്ജ് കോ​ഴ്സ് ടീ​ച്ച​ർ മാ​രും സ​ജീ​വ​മാ​യി.​ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി കു​ട്ടി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൽ ഉൗ​രു ത​ല​ത്തി​ൽ അ​ട്ട​പ്പാ​ടി​യി​ൽ കു​ടും​ബ​ശ്രീ ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് ബ്രി​ഡ്ജ് കോ​ഴ്സ്.
നി​ല​വി​ൽ ബാ​ക്കി​യു​ള്ള ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു​വ​രി​ക​യാ​ണ്.​ഭ​ക്ഷ​ണം, ആ​രോ​ഗ്യം, സൂ​ച​ത്വം, വി​ദ്യാ​ഭ്യാ​സം എ​ന്നി ഘ​ട​നാ​യി​ലൂ​ടെ​യാ​ണ് പ​രി​പാ​ടി മു​ന്നോ​ട്ടു പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം
98 സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഓ​ൺലൈൻ പ​ഠ​നം സാ​ധ്യ​മാ​ക്കി​യ​ത്.​അ​തോ​ടൊ​പ്പം കു​ട്ടി​ക​ൾ​ക​ളു​ടെ മ​ന​സി​ക​രോ​ഗ്യ​വി​ക​സ​നത്തി​നു​വേ​ണ്ടി നി​ര​വ​ധി പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു .
പ​ല ഉൗ​രു​ക​ളി​ലും ടി ​വി റീ​ചാ​ർ​ജ് ചെ​യ​ത​ത് കൊ​ണ്ടു സ്വ​ന്തം വീ​ട്ടി​ലും മൊ​ബൈ​ൽ ഫോ​ണി​ലും ആ​ണ് ക്ലാ​സു​ക​ൾ കാ​ണി​ച്ചു കൊ​ടു​ക്കു​ന്ന​ത്.
നെ​റ്റ​വ​ർ​ക്ക് ഇ​ല്ലാ​ത്ത ഉൗ​രു​ക​ളി​ൽ നേ​ര​ത്തെ ത​ന്നെ പി ​ഡി എ​ഫ് ഫ​യ​ല​യി ന​ൽ​കി ക​ഴി​ഞ്ഞു.​അ​തൊ​ട​പ്പം പ​ഠ​ന​ങ്ങ​ൾ ലാ​ളി​ത​മാ​ക്കാ​ൻ ഉൗ​രു​ത​ല​ത്തി​ൽ വാ​ട്സ​പ്പ് ഗ്രു​പ്പു​ക​ളു​ണ്ടാ​ക്കി കു​ട്ടി​ക​ളു​ടെ പ​ഠ​നം വി​ല​യി​രു​ത്തു​ന്നു​ണ്ട് .
നി​ല​വി​ൽ 92 ബ്രി​ഡ്ജ് കോ​ഴ്സി​ക​ളാ​യി 2876 കു​ട്ടി​ക​ൾ പ​ഠി​താ​ക്ക​ളാ​യു​ണ്ട് . 87 ഉൗ​രു​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.