ക​ല്ല​ടി​ക്കോ​ട​ൻ ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​നു തു​ട​ക്ക​ം
Sunday, May 16, 2021 11:12 PM IST
ക​ല്ല​ടി​ക്കോ​ട്: വ​ന​ത്തി​ന​ക​ത്തെ ആ​ദി​വാ​സി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന ക​ർ​മ​പ​ദ്ധ​തി​ക്ക് വാ​ക്കോ​ട്, കു​ന്നേ​മു​റി കോ​ള​നി​ക​ളി​ൽ തു​ട​ക്ക​മാ​യി.
കോ​ള​നി നി​വാ​സി​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ആ​രോ​ഗ്യ വ​കു​പ്പ് ഉൗ​രു​ക​ളി​ൽ ചെ​ന്നാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു​ന്ന​ത്. എ​സ്ടി വി​ഭാ​ഗ​ത്തി​ലെ 45 വ​യ​സിനു മീ​തെ​യു​ള്ള 21 ആ​ദി​വാ​സി​ക​ൾ​ക്കാ​ണ് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യ​ത്. ആ​ദി​വാ​സി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യാ​ണ് വ​ന​ത്തി​ൽ പ്ര​ത്യേ​ക ക്യാ​ന്പ് ന​ട​ത്തി​യ​ത്. ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​രോ​ധ മ​രു​ന്ന​ക​ൾ വി​ത​ര​ണം ചെ​യ്തു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ബോ​ബി​മാ​ണി, പ​ബ്ലി​ക് ഹെ​ൽ​ത്ത് നേ​ഴ്സ് കൃ​ഷ്ണ​കു​മാ​രി,അ​ശ്വ​തി,ജാ​ൻ​സി,നി​മ്മി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.