സ​മാ​ന്ത​ര പാ​ത​യില്ല: മം​ഗ​ല​ത്തെ പു​തി​യപാ​ലം നി​ർ​മാ​ണം യാത്രാദുരിത കുരുക്കാകും
Sunday, May 16, 2021 11:09 PM IST
വ​ട​ക്ക​ഞ്ചേ​രി: സ​മാ​ന്ത​ര പാ​ത​യൊ​രു​ക്കാ​തെ​യു​ള്ള മം​ഗ​ല​ത്തെ പു​തി​യ പാ​ലം നി​ർ​മാ​ണം മ​ഴ​ക്കാ​ല​ത്ത് ജ​ന​ങ്ങ​ളെ യാ​ത്രാ​ദു​രി​ത​ത്തി​ലാ​ക്കും.

നി​ർ​മ്മാ​ണ​ത്തി​ന് കൂ​ടു​ത​ൽ കാ​ലം ആ​വ​ശ്യ​മാ​യി വ​രു​ന്ന പാ​ല​ങ്ങ​ളോ മ​റ്റു റോ​ഡ് വി​ക​സ​ന​മോ ന​ട​ത്തു​ന്പോ​ൾ സ​മാ​ന്ത​ര​മാ​യി യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ.​

സ്ഥാ​ന പാ​ത പോ​ലെ​യു​ള്ള റോ​ഡു​ക​ളി​ൽ പു​തി​യ പാ​ലം പ​ണി​യു​ന്പോ​ൾ ഇ​ത് പൂ​ർ​ണ്ണ​മാ​യും പാ​ലി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്.​

മം​ഗ​ലം ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് പു​ഴ​ക്ക് കു​റു​കെ ഇ​വി​ടെ പു​തി​യ പാ​ലം നി​ർ​മ്മി​ക്കു​ന്ന​ത്.

എ​ന്നാ​ൽ സ​മാ​ന്ത​ര​പാ​ത​യൊ​രു​ക്കാ​തെ ദേ​ശീ​യ​പാ​ത​യു​ടെ സ​ർ​വീ​സ് റോ​ഡ് വ​ഴി സം​സ്ഥാ​ന പാ​ത​യി​ൽ നി​ന്നു​ള്ള മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ളും തി​രി​ച്ച് വി​ടു​ക​യാ​ണ്. സ​ർ​വീ​സ് റോ​ഡി​ൽ നി​ന്നും വ​ൻ ദു​ര​ന്ത​മു​ഖ​ത്തേ​ക്ക് ത​ള്ളി​വി​ടു​ന്ന മ​ട്ടി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ പാ​ത​യി​ലേ​ക്ക് തി​രി​ഞ്ഞ് ക​യ​റു​ന്ന​ത്.​

മം​ഗ​ല​ത്തെ പാ​ലം പ​ണി ക​ഴി​യും വ​രെ ഈ ​സ്ഥി​തി തു​ട​ര​ണം. ഇ​തി​നാ​ൽ വ​രാ​നി​രി​ക്കു​ന്ന മ​ഴ​ക്കാ​ലം ജ​ന​ങ്ങ​ൾ​ക്കേ​റെ യാ​ത്രാ​ദു​രി​ത​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി.​ന്യൂ​ന​മ​ർ​ദ്ദ മ​ഴ​യി​ൽ ത​ന്നെ പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് ഒ​ഴു​ക്ക് ശ​ക്ത​മാ​യി.

​മം​ഗ​ലം പാ​ല​ത്തി​ന​ടു​ത്ത് ത​ന്നെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ദേ​ശീ​യ പാ​ത​യി​ലേ​ക്ക് ക​യ​റാ​ൻ താ​ല്ക്കാ​ലി​ക വ​ഴി ഉ​ണ്ടാ​ക്കാ​മെ​ന്നി​രി​ക്കെ അ​ത് ചെ​യ്തി​ല്ല.

ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് വ്യാ​പാ​രി​ക​ളും ബ​സ് ഉ​ട​മ​ക​ളും രം​ഗ​ത്ത് വ​ന്നെ​ങ്കി​ലും അ​പ​ക​ട സാ​ധ്യ​ത​ക​ളും അ​ധി​ക സാ​ന്പ​ത്തി​ക ബാ​ധ്യ​ത​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി ജ​ന​ങ്ങ​ളു​ടെ യാ​ത്രാ സൗ​ക​ര്യം ഇ​ല്ലാ​താ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ദേ​ശീ​യ​പാ​ത​യി​ലെ പാ​ല​ത്തി​ന്‍റെ ന​ട​പ്പാ​ത വ​ഴി പോ​കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രെ പോ​ലും പോ​ലീ​സും വെ​റു​തെ വി​ടു​ന്നി​ല്ല.

എ​ന്തൊ വ​ലി​യ കു​റ്റ​കൃ​ത്യം ക​ണ്ടു പി​ടി​ക്കു​ന്ന മ​ട്ടി​ലാ​ണ് പോ​ലീ​സ് വാ​ഹ​ന യാ​ത്രി​ക​രെ പി​ടി​കൂ​ടു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ നാ​ലി​നാ​ണ് പ​ഴ​യ​പാ​ലം പൊ​ളി​ച്ചു​നീ​ക്കി പു​തി​യ പാ​ലം നി​ർ​മ്മി​ക്കു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യ​ത്.​സ​മാ​ന്ത​ര പാ​ത​യൊ​രു​ക്കാ​തെ പ​ഴ​യ​പാ​ലം പൊ​ളി​ക്കു​ന്പോ​ഴു​ള്ള ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ഒ​ഴി​വാ​ക്കാ​ൻ മ​ഴ​ക്കാ​ല​ത്തി​നു മു​ന്നേ പു​തി​യ പാ​ലം വ​രു​മെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്.