ര​ക്തദാ​നവുമായിഎ​ഐ​വൈ​എ​ഫ്
Sunday, May 16, 2021 1:53 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ബ്ല​ഡ് ബാ​ങ്കു​ക​ളി​ൽ ര​ക്ത​ത്തി​ന് കു​റ​വ് വ​രു​മെ​ന്ന ഭീ​തി​വേ​ണ്ട, ഞ​ങ്ങ​ളു​ണ്ട് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് എ​ഐ​വൈ​എ​ഫി​ന്‍റെ കു​മ​രം​പു​ത്തൂ​ർ മേ​ഖ​ല ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​ർ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ര​ക്തം ദാ​നം ചെ​യ്ത​ത്. എ​ഐ​വൈ​എ​ഫ് മേ​ഖ​ലാ സെ​ക്ര​ട്ട​റി മു​സ്ത​ഫ.​ടി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷ​മീ​ർ ടി.​കെ, അ​ജി​ത്ത്.​പി കു​മ​രം​പു​ത്തൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഷൈ​ൻ.​കെ ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ത​ദാ​നം ന​ട​ന്ന​ത്. എ​ഐ​വൈ​എ​ഫ് മേ​ഖ​ല ക​മ്മി​റ്റി​യി​ലെ പ​തി​ന​ഞ്ചോ​ളം പ്ര​വ​ർ​ത്ത​ക​ർ ര​ക്തം ദാ​നം ചെ​യ്തു.