ക​ണി​ച്ചി​പ​രു​ത​യി​ലെ പ്ലാ​ന്‍റി​ൽ നി​ന്നും നാ​ളെ മു​ത​ൽ ഓ​ക്സി​ജ​ൻ നി​റ​ച്ച സി​ലി​ണ്ട​റു​ക​ൾ ക​യ​റ്റി പോ​കും
Saturday, May 15, 2021 12:40 AM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി ക​ണി​ച്ചി​പ​രു​ത​യി​ലെ പു​തി​യ പ്ലാ​ന്‍റി​ൽ നി​ന്നും നാ​ളെ മു​ത​ൽ ഓ​ക്സി​ജ​ൻ നി​റ​ച്ച സി​ലി​ണ്ട​റു​ക​ൾ ക​യ​റ്റി പോ​കും.​ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച പ്ലാ​ന്‍റ് ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത് മു​ത​ലാ​ണ് പൂ​ർ​ണ്ണ​തോ​തി​ലാ​യ​ത്. വെ​യി​ൽ മാ​റി മ​ഴ​യും ത​ണു​ത്ത കാ​ലാ​വ​സ്ഥ​യു​മാ​യി പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​ന്ന​ലെ ഏ​റെ അ​നു​കൂ​ല​മാ​യി​രു​ന്നെ​ന്ന് ഉ​ട​മ തൃ​ശൂ​ർ സ്വ​ദേ​ശി പീ​റ്റ​ർ സി.​മാ​ത്യു പ​റ​ഞ്ഞു.
പ്ലാ​ന്‍റി​നോ​ട് ചേ​ർ​ന്ന ടാ​ങ്കു​ക​ളി​ൽ ര​ണ്ട് ദി​വ​സം ലി​ക്വി​ഡ് ഓ​ക്സി​ജ​ൻ നി​റ​ക്കും.20,000 ലി​റ്റ​റി​ന്‍റെ ടാ​ങ്ക് നി​റ​യാ​ൻ നാ​ല് ദി​വ​സം വേ​ണം. ഇ​ത്ത​ര​ത്തി​ലു​ള്ള ര​ണ്ട് ടാ​ങ്കു​ക​ൾ ഇ​വി​ടെ​യു​ണ്ട്. പാ​ല​ക്കാ​ട് ജി​ല്ല​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​കും ഓ​ക്സി​ജ​ൻ വി​ത​ര​ണം. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​കും ഇ​ത് ന​ട​ത്തു​ക.
​ട്ര​യ​ൽ റ​ണ്‍ ക​ഴി​ഞ്ഞു​ള്ള പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​ന​ത്തി​ൽ തീ​ർ​ത്തും ശു​ദ്ധ​മാ​യ ഓ​ക്സി​ജ​ൻ ഉ​ല്പാ​ദി​പ്പി​ക്കാ​നാ​യ​ത് അ​ധി​കൃ​ത​രി​ൽ നേ​ര​ത്തെ ത​ന്നെ വ​ലി​യ പ്ര​തീ​ക്ഷ ജ​നി​പ്പി​ച്ചി​രു​ന്നു. 99.99 ശ​ത​മാ​നം പ്യൂ​രി​റ്റി ഉ​റ​പ്പാ​ക്കി​യാ​ണ് ഇ​വി​ടെ ഉ​ല്പാ​ദ​നം. അ​ന്ത​രീ​ക്ഷ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഓ​ക്സി​ജ​നു​ള​ള പ്ര​ദ്ദേ​ശം എ​ന്ന നി​ല​യി​ൽ ക​ണി​ച്ചി​പ​രു​ത​യി​ലെ ഓ​ക്സി​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഇ​പ്പോ​ൾ ത​ന്നെ ഓ​ർ​ഡ​റു​ക​ളു​ടെ പ്ര​വാ​ഹ​മാ​ണ്.​മ​ണി​ക്കൂ​റി​ൽ 250 ക്യു​ബി​ക് മീ​റ്റ​ർ വാ​ത​ക ഓ​ക്സി​ജ​നും 235 കി​ലോ​ലി​റ്റ​ർ ദ്ര​വ ഓ​ക്സി​ജ​നു​മാ​ണ് ഇ​വി​ടെ ഉ​ല്പാ​ദി​പ്പി​ക്കു​ന്ന​ത്.
പ്ലാ​ന്‍റി​ന് എ​ന്തെ​ങ്കി​ലും ത​ക​രാ​ർ സം​ഭ​വി​ച്ചാ​ൽ ത​ന്നെ ഒ​രാ​ഴ്ച വി​ത​ര​ണ​ത്തി​നു​ള്ള ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ലെ ടാ​ങ്കു​ക​ളി​ൽ സ്റ്റോ​ർ ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മു​ണ്ട്.​മ​റ്റു പ്ലാ​ന്‍റു​ക​ളി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക സ​വി​ശേ​ഷ​ത​യാ​ണ് ഇ​ത്.​മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ മാ​ത്ര​മെ ഇ​വി​ടെ ഉ​ല്പാ​ദ​ന​മു​ള്ളു.​പു​തി​യൊ​രു പ്ലാ​ന്‍റി​ൽ നി​ന്നു കൂ​ടി ഓ​ക്സി​ജ​ൻ ഉ​ല്പാ​ദ​നം ആ​രം​ഭി​ച്ച​തോ​ടെ ഓ​ക്സി​ജ​ൻ ക്ഷാ​മ​ത്തി​ന് വ​ലി​യ അ​ള​വി​ൽ പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റും പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​ക്കും.