ഇ​ല്ലാ​യ്മ​യി​ലും കോ​ണ്‍​ഗ്ര​സിനെ വ​ള​ർ​ത്തി​യ വ​ണ്ടാ​ഴി​ ച​ന്ദ്ര​ൻ ഇ​നി ഓ​ർ​മ
Thursday, May 6, 2021 11:48 PM IST
വ​ട​ക്ക​ഞ്ചേ​രി: ഇ​ല്ലാ​യ്മ​യി​ലും കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യെ വ​ള​ർ​ത്തി​യ വ​ണ്ടാ​ഴി​യി​ലെ പി.​കെ.​ച​ന്ദ്ര​ൻ (65) ഇ​നി ഓ​ർ​മ്മ. സ്വ​ന്ത​മെ​ന്ന് പ​റ​യാ​ൻ സ്ഥ​ല​മോ വീ​ടോ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും രാ​ഷ്ട്രി​യ രം​ഗ​ത്തും മ​റ്റു സാ​മൂ​ഹ്യ രം​ഗ​ത്തും നാ​ല് പ​തി​റ്റാ​ണ്ട് കാ​ലം നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു ച​ന്ദ്രേ​ട്ട​ൻ.
13 വ​ർ​ഷം കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, അ​ര​നൂ​റ്റാ​ണ്ട് പി​ന്നി​ട്ട പ്ര​ഭാ​ത് വാ​യ​ന​ശാ​ല​യു​ടെ പ്ര​സി​ഡ​ന്‍റ്, ക്ഷീ​ര സം​ഘം പ്ര​സി​ഡ​ന്‍റ്, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ്, ഡി ​കെ ടി ​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, ഇ​ന്ദി​ര പ്രി​യ​ദ​ർ​ശി​നി സാം​ക്കാ​രി​ക സ​മി​തി പ്ര​സി​ഡ​ന്‍റ്, ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്, ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി നേ​താ​വ് തു​ട​ങ്ങി ഒ​ട്ടേ​റെ സ്ഥാ​ന​മാ​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.​ സ്ഥാ​ന​മാ​ന​ങ്ങ​ൾ പ​ണ സ​ന്പാ​ദ​ന​ത്തി​നു​ള്ള മാ​ർ​ഗ്ഗ​മാ​ക്കു​ന്ന ഇ​ന്ന​ത്തെ പ​ല നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ വ്യ​ത്യ​സ്ഥ​നാ​യി​രു​ന്നു ച​ന്ദ്രേ​ട്ട​ൻ.​വെ​ള്ള മു​ണ്ടും വെ​ള്ള ഷ​ർ​ട്ടും ച​ന്ദ്രേ​ട്ട​നെ കാ​ണു​ന്പോ​ഴെ​ല്ലാം വ​സ്ത്ര​ധാ​ര​ണം അ​താ​യി​രി​ക്കും.
സൗ​മ്യ​മാ​യ പെ​രു​മാ​റ്റം.​എ​തി​ർ പാ​ർ​ട്ടി​ക്കാ​രും അം​ഗീ​ക​രി​ച്ചി​രു​ന്ന നേ​താ​വ്. വ​ണ്ടാ​ഴി​യി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ​മാ​യി​രു​ന്നു ച​ന്ദ്രേ​ട്ട​ൻ എ​ന്ന് പ​റ​യു​ന്ന​താ​കും ശ​രി. സു​ര​ക്ഷി​ത​മാ​യ ചെ​റി​യൊ​രു വീ​ടും മ​ക്ക​ളു​ടെ വി​വാ​ഹ​വു​മെ​ല്ലാം ച​ന്ദ്രേ​ട്ട​ന്‍റെ സ്വ​കാ​ര്യ മോ​ഹ​ങ്ങ​ളാ​യി​രു​ന്നു.
പ​ഞ്ചാ​യ​ത്തി​ന്‍റെ ലൈ​ഫ് പ​ദ്ധ​തി​യി​ൽ വ​ണ്ടാ​ഴി പ​റ​പ്പ​ടി​യി​ൽ ഏ​താ​നും സെ​ന്‍റ് സ്ഥ​ല​ത്ത് വീ​ട് നി​ർ​മ്മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. എ​ന്നാ​ൽ പു​തി​യ വീ​ട്ടി​ൽ താ​മ​സി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം ബാ​ക്കി​യാ​ക്കി​യാ​ണ് കി​ഡ്നി രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ച​ന്ദ്രേ​ട്ട​ൻ യാ​ത്ര​യാ​യ​ത്.​ ര​ണ്ടാ​മ​ത്തെ മ​ക​ന്‍റെ വി​വാ​ഹം ഈ ​മാ​സം ഒ​ടു​വി​ൽ നി​ശ്ച​യി​ച്ചി​രു​ന്നു. അ​തി​ൽ പ​ങ്കെ​ടു​ക്കാ​നും ഇ​നി ച​ന്ദ്രേ​ട്ട​നി​ല്ല. നി​ര്യാ​ണ​ത്തി​ൽ കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് തു​ട​ങ്ങി നി​ര​വ​ധി സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും അ​നു​ശോ​ചി​ച്ചു.
കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​അ​ര​വി​ന്ദാ​ക്ഷ​ൻ മാ​സ്റ്റ​ർ, കെ ​പി സി ​സി, ഡി ​ഡി സി ,​മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ സി.​ച​ന്ദ്ര​ൻ ,കെ.​ജി.​എ​ൽ​ദോ, കെ.​എം.​ശ​ശീ​ന്ദ്ര​ൻ ,കെ .​മോ​ഹ​ൻ ദാ​സ് ,ബാ​ബു മാ​ധ​വ​ൻ, സി.​സി. സു​നി​ൽ, പ്ര​മോ​ദ് ത​ണ്ട​ലോ​ട്, ഗ​ഫൂ​ർ മു​ട​പ്പ​ല്ലൂ​ർ, അ​ശോ​ക​ൻ മാ​സ്റ്റ​ർ, പി.​കെ.​പ്ര​വീ​ണ്‍, എ​സ്.​സ​ജീ​വ്, പി.​എ​സ്.​എ​ബി​ൻ, മ​നോ​ജ്, സ​ലാം, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ർ.​സു​രേ​ഷ്, ഡി​നോ​യ് കോ​ന്പാ​റ, വാ​സു, ദി​വ്യ, ബീ​ന ഷാ​ജി, പി.​ജെ.​മോ​ളി തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ചി​ച്ചു.