മ​ഴ​ക്കാ​ലപൂ​ർ​വ ശു​ചീ​ക​ര​ണത്തിനു തു​ട​ക്ക​ം
Wednesday, May 5, 2021 11:15 PM IST
അ​ല​ന​ല്ലൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ല​ന​ല്ലൂ​ർ ടൗ​ണി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി. മ​ഴ​ക്കാ​ല പൂ​ർ​വ്വ​ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യും മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​മാ​ണ് ശു​ചീ​ക​ര​ണം ന​ട​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ള്ള​ത്ത് ല​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഹം​സ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​നി​ത വി​ത്ത​നോ​ട്ടി​ൽ, ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ.​ലൈ​ല ഷാ​ജ​ഹാ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​കെ ബ​ക്ക​ർ, പി.​മു​സ്ത​ഫ, കെ.​റം​ല​ത്ത്, ആ​യി​ഷാ​ബി ആ​റാ​ട്ടു​തൊ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
വീ​ടു​ക​ളി​ൽ നി​ന്നും അ​ജൈ​വ മാ​ലി​ന്യം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഹ​രി​ത​ക​ർ​മ്മ​സേ​ന അം​ഗ​ങ്ങ​ൾ ശേ​ഖ​രി​ക്കും. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബാ​ഗു​ക​ൾ വി​ത​ര​ണം ചെ​യ്യും. ഇ​വ നി​റ​യു​ന്ന മു​റ​ക്കോ മാ​സ​ത്തി​ലൊ​രി​ക്ക​ലോ ഹ​രി​ത​ക​ർ​മ്മ​സേ​ന അം​ഗ​ങ്ങ​ളെ​ത്തി മാ​ലി​ന്യം ശേ​ഖ​രി​ക്കും.