താ​ഴെ ക​ക്കു​പ്പ​ടി​യി​ൽ നി​ന്നും 500 ലിറ്റർ വാ​ഷും 5.5ലി​റ്റ​ർ ചാ​രാ​യ​വും ക​ണ്ടെ​ടു​ത്തു
Wednesday, May 5, 2021 12:35 AM IST
അ​ഗ​ളി :അ​ഗ​ളി ക​ള്ള​മ​ല വി​ല്ലേ​ജി​ൽ ക​ക്കു​പ്പ​ടി താ​ഴെ ഉൗ​രി​ന് സ​മീ​പം ഭ​വാ​നി പു​ഴ​യോ​ര​ത്തു നി​ന്നും അ​ഞ്ഞൂ​റ് ലി​റ്റ​ർ വാ​ഷും അ​ഞ്ച​ര ലി​റ്റ​ർ വാ​റ്റ് ചാ​രാ​യ​വും പി​ടി​കൂ​ടി. അ​ഗ​ളി എ​ക്സൈ​സ് പാ​ർ​ട്ടി​യും അ​ഗ​ളി പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ചാ​രാ​യ​വും വാ​ഷും പി​ടി​കൂ​ടി​യ​ത്. അ​ഗ​ളി എ​സ്ഐ ഫ​ക്രു​ദ്ധീ​ൻ ക​ഐ, സി​പി​ഒ മാ​രാ​യ പി ​കൃ​ഷ്ണ​ൻ, വി​ആ​ർ ശ്രീ​രാ​ജ്, എ​സ് സി​പി​ഒ കെ ​ജ​യ​ൻ, അ​ഗ​ളി എ​ക്സൈ​സ് പ്രി​വി​ന്‍റീ​വ് ഓ​ഫീ​സ​ർ സ​ന്തോ​ഷ് കു​മാ​ർ, സി ​ഇ ഒ ​മാ​രാ​യ മൂ​സാ​പ്പ, ര​ജീ​ഷ്, ഗു​രു​വാ​യൂ​ര​പ്പ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.