വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കു വി​ല​ക്ക്
Tuesday, April 20, 2021 11:02 PM IST
കോ​യ​ന്പ​ത്തൂ​ർ : പൊ​ള്ളാ​ച്ചി​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ആ​ഴി​യാ​ർ ഡാ​മി​ലും അ​തി​നു ചു​റ്റു​മു​ള്ള പാ​ർ​ക്കി​ലും സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. കൊ​റോ​ണ അ​തി​വേ​ഗം പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ന്ദ​ർ​ശ​ക​രെ നി​രോ​ധി​ച്ച​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ച​ത്.
ഇ​തേ തു​ട​ർ​ന്ന് പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ അ​ട​ച്ച് വാ​തി​ലു​ക​ൾ​ക്ക് മു​ൻ​പി​ൽ കൊ​റോ​ണ ബോ​ധ​വ​ൽ​ക്ക​ര​ണ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു. അ​തു​പോ​ലെ ത​ന്നെ കൊ​റോ​ണ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്നു മു​ത​ൽ മ​ങ്കി ഫാ​ൾ​സി​ലും സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം നി​യ​ന്ത്രി​ച്ച​താ​യി വ​നം വ​കു​പ്പ് അ​റി​യി​ച്ചു.
നടൻ വിവേകിന്‍റെ സ്മരണാർഥം
വൃ​ക്ഷത്തൈ​ക​ൾ ന​ട്ടു​
കോ​യ​ന്പ​ത്തൂ​ർ : അ​ന്ത​രി​ച്ച ച​ല​ച്ചി​ത്ര ഹാ​സ്യ​താ​ര​വും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നു​മാ​യ വി​വേ​കി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം വൃ​ക്ഷ തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു.
കോ​യ​ന്പ​ത്തൂ​ർ ജി​ല്ലാ ന​ടി​ക​ർ സം​ഘം സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വൃ​ക്ഷ തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച​ത്. ആ​ത്തു​പ്പാ​ല​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് കോ​യ​ന്പ​ത്തൂ​ർ ന​ടി​ക​ർ സം​ഘം പ്ര​സി​ഡ​ന്‍റ് ഷാ​ഹു​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ രാ​ജ സിം​ഹ​ൻ, ചാ​പ്ലി​ൻ ബാ​ലു, വി​ജ​യ് മ​ക്ക​ൾ ഇ​യ​ക്കം സം​ഘ​ട​ന വി​ദ്യാ​ർ​ത്ഥി വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ബാ​ബു എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത് വി​വേ​കി​ന് മെ​ഴു​കു​തി​രി ക​ളേ​ന്തി ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം 59 വൃ​ക്ഷ തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു.
വാ​ൽ​പ്പാ​റ​യ്ക്കു ഇ​ള​വുന​ല്ക​ണം
കോ​യ​ന്പ​ത്തൂ​ർ : സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ന്നു വാ​ൽ​പ്പാ​റ​യ്ക്കു മാ​ത്രം ഇ​ള​വു ന​ൽ​ക​ണ​മെ​ന്ന് വാ​ൽ​പ്പാ​റ​യി​ലെ വ്യാ​പാ​രി​ക​ളു​ടെ ഏ​കോ​പ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. വാ​ൽ​പ്പാ​റ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും തേ​യി​ല തോ​ട്ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ അ​വ​ധി ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച്ച​യാ​ണ് അ​ടു​ത്ത ഒ​രാ​ഴ്ച്ച​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ളും പ​ല​ച​ര​ക്കും വാ​ങ്ങു​ന്ന​ത്. ലോ​ക്ക് ഡൗ​ണ്‍ വാ​ൽ​പ്പാ​റ​യി​ലെ വ്യാ​പാ​രി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.
അ​തി​നാ​ൽ ഞാ​യ​ർ ലോ​ക്ഡൗ​ണി​ൽ നി​ന്നും വാ​ൽ​പ്പാ​റ​യ്ക്ക് ഇ​ള​വു ന​ൽ​ക​ണ​മെ​ന്നും ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു കൊ​ണ്ട് വ്യാ​ഴാ​ഴ്ച്ച സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ തി​രി​ക്കാ​ൻ സ​മ​രം ന​ട​ത്തു​മെ​ന്നും വ്യാ​പാ​രി​ക​ൾ അ​റി​യി​ച്ചു.
വിദ്യാർഥികൾ അറസ്റ്റിൽ
കോ​യ​ന്പ​ത്തൂ​ർ : ബ​സ് ക​ണ്ണാ​ടി എ​റി​ഞ്ഞു​ട​ച്ച ഹി​ന്ദു മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രെ സെ​ൽ​വ​പു​രം പോ​ലീ​സ് പി​ടി​കൂ​ടി. സ്വ​കാ​ര്യ കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​ക​ളാ​യ രാ​ഹു​ൽ (19), രാ​ജേ​ന്ദ്ര​ൻ (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം സെ​ൽ​വ​പു​രം റൂ​ട്ടി​ലോ​ടി​യ സ്വ​കാ​ര്യ ബ​സി​നു നേ​രെ ചി​ല​ർ ക​ല്ലെ​റി​ഞ്ഞ​തി​ൽ ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ​ചി​ല്ല് ത​ക​ർ​ന്നി​രു​ന്നു.
ഇ​തു സം​ബ​ന്ധി​ച്ച് ഡ്രൈ​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് ചി​ല്ല് എ​റി​ഞ്ഞു​ട​ച്ച രാ​ഹു​ൽ, രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.
ക​ഞ്ചാ​വുമായി പി​ടി​യി​ൽ
കോ​യ​ന്പ​ത്തൂ​ർ : സൂ​ലൂ​രി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യ ഒ​ഡീ​ഷ സ്വ​ദേ​ശീ​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ. രം​ഗ​നാ​ഥ​പു​ര​ത്തെ സ്വ​കാ​ര്യ ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​യ സു​സ്മ​ന്ദ് ബി​സ്വാ​ൻ (31), സ​ഹോ​ദ​ര​ൻ സു​മ​ന്ദ് ബി​സ്വാ​ൻ (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഭാ​ര​തി​പു​ര​ത്തി​ൽ ക​ഞ്ചാ​വ് വി​ൽ​ക്കു​ന്ന​താ​യി പോ​ലീ​സി​നു ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് സൂ​ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ മു​രു​കേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വു​മാ​യി ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്നും 1.100 കി​ലോ ക​ഞ്ചാ​വും, ര​ണ്ടു ബൈ​ക്കു​ക​ളും പി​ടി​ച്ചെ​ടു​ത്തു.