മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​നു വ​യ​ലൂ​രി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Tuesday, April 20, 2021 11:02 PM IST
അ​ഗ​ളി : വ​യ​ലൂ​ർ ഇ​ൻ​ഫെ​ന്‍റ് ജീ​സ​സ് ദേ​വാ​ല​യ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​ത്തി​നും വി.​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​നു​മാ​യി എ​ത്തി​ച്ചേ​ർ​ന്ന പാ​ല​ക്കാ​ട് രൂ​പ​ത പ്ര​ഥ​മ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​ന് ഇ​ട​വ​ക ജ​നം ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.
തു​ട​ർ​ന്ന് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​ക്കും ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​ത്തി​നും ബി​ഷ​പ്പ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ഇ​ട​വ​ക​യി​ലെ മു​ൻ വി​കാ​രി ഫാ.​ജി​ന്േ‍​റാ കോ​യി​ക്ക​ക്കു​ന്നേ​ൽ, ശാ​ന്തി​ഗ്രാം ആ​ശ്ര​മ സു​പ്പീ​രി​യ​ർ ഫാ.​ജോ​ബി ഇ​ട​ത്തി​നാ​ൽ, ഇ​ട​വ​ക വി​കാ​രി ഫാ. ​ബെ​ന്നി അ​ക്കൂ​റ്റ് എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
വി.​കു​ർ​ബാ​ന​ക്ക് ശേ​ഷം ദേ​വാ​ല​യ​ത്തി​ന്‍റെ മു​ൻ​പി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച ക​ൽ​ക്കു​രി​ശി​ന്‍റെ വെ​ഞ്ചി​രി​പ്പും ബി​ഷ​പ്പ് നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ.​ബെ​ന്നി അ​ക്കൂ​റ്റ് കൈ​ക്കാ​രന്മാരാ​യ സാ​ന്‍റോപോ​ത്ത​നാ​മൂ​ഴി, സാ​ബു ച​ക്കാ​ല​ത്ത​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ടാ​യി​രു​ന്നു തി​രു​ക​ർ​മ​ങ്ങ​ൾ.