പ്ലാ​സ്റ്റി​ക് പ​രി​ശോ​ധ​ന വിഫലം; നി​രോ​ധി​ത ഉത്പന്നങ്ങൾ വ്യാ​പ​കം
Tuesday, April 20, 2021 11:02 PM IST
ഒ​റ്റ​പ്പാ​ലം : ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡും പ്ലാ​സ്റ്റി​ക് പ​രി​ശോ​ധ​ന​ക​ൾ അ​വ​സാ​നി​പ്പി​ച്ചു.
നി​രോ​ധി​ത പ്ലാ​സ്റ്റി​ക് വ്യാ​പ​കം. കേ​ര​ളം പൂ​ർ​ണ​മാ​യും നാ​ടു​ക​ട​ത്തി​യ പ്ലാ​സ്റ്റി​ക്കു​ക​ൾ കോ​വി​ഡ് കാ​ലം മ​റ​യാ​ക്കി​യാ​ണ് സ​മീ​പ​കാ​ല​ത്ത് മെ​ല്ലെ രം​ഗ പ്ര​വേ​ശ​നം ചെ​യ്ത​ത്. ഇ​പ്പോ​ഴി​ത് വ്യാ​പ​ക​മാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വ​ഴി​യോ​ര ക​ട​ക​ളി​ലും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ണ്ടും സു​ല​ഭ​മാ​ണ്. പ​രി​ശോ​ധ​ന​ക​ൾ കു​റ​ഞ്ഞ​തോ​ടു കൂ​ടി​യാ​ണ് ഇ​വ വീ​ണ്ടും രം​ഗ​പ്ര​വേ​ശ​നം ചെ​യ്ത​ത്.
പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ​ക്ക് പ​ക​രം തു​ണി​സ​ഞ്ചി​യും പേ​പ്പ​ർ ബാ​ഗു​ക​ളും ഉ​പ​യോ​ഗി​ക്ക​ണം എ​ന്നാ​ണ് ച​ട്ടം. എ​ന്നാ​ൽ വ​ഴി​യോ​ര​ങ്ങ​ളി​ൽ ചി​ല്ല​റ വി​ല്പ​ന ന​ട​ത്തു​ന്ന പ​ഴം,പ​ച്ച​ക്ക​റി ക​ട​ക​ളി​ൽ അ​ട​ക്കം നി​രോ​ധി​ത ക്യാ​രി ബാ​ഗ ുക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു തു​ട​ങ്ങി​യി​ട്ടു​ണ്ട്.
മു​ഖാ​വ​ര​ണം വി​ൽ​ക്കു​ന്ന​വ​ർ പോ​ലും കു​റ​ഞ്ഞ നി​ല​വാ​ര​മു​ള്ള പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. മ​ത്സ്യ മാം​സ ക​ട​ക​ളി​ലും പ​ല നി​റ​ങ്ങ​ളി​ലു​മു​ള്ള പ്ലാ​സ്റ്റി​ക്ക് ക​വ​റു​ക​ൾ വ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ബേ​ക്ക​റി​ക​ൾ, പ​ല​വ്യ​ഞ്ജ​ന വി​ല്പ​ന​ശാ​ല​ക​ൾ, മ​റ്റു ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ൾ വീ​ണ്ടും സ്ഥാ​നം പി​ടി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ​യും അ​ധി​കൃ​ത​രാ​ണ് പ്ലാ​സ്റ്റി​ക് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​രി​ൽ നി​ന്ന് ആ​ദ്യം പ​തി​നാ​യി​രം രൂ​പ​യും ആ​വ​ർ​ത്തി​ച്ചാ​ൽ 25,000 രൂ​പ​യും പി​ഴ ഈ​ടാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഇ​ത് നി​ല​ച്ച അ​വ​സ്ഥ​യാ​ണ്.
കോ​വി​ഡ് കാ​ലം തു​ട​ങ്ങി​യ​തോ​ടെ പ​രി​ശോ​ധ​ന​ക​ൾ നാ​മ​മാ​ത്ര​മാ​യി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യാ​ൽ നി​ല​വി​ലു​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​വും.
പ്ലാ​സ്റ്റി​ക്കി​ന്‍റെ കാ​ര്യ​ത്തി​ൽ വ്യാ​പാ​രി​ക​ളു​ടെ സ​മ്മ​ർ​ദ്ദ​ത്തി​ന് അ​ധി​കൃ​ത​ർ വ​ഴ​ങ്ങു​ന്ന​താ​യി ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.
കോ​വി​ഡ് പ്ര​ശ്ന​ത്തെ അ​തി​ജീ​വി​ക്കു​ന്ന​തി​നി​ട​യി​ൽ നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് വീ​ണ്ടു​മെ​ത്തു​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്നു​ണ്ട്.
വ്യാ​പ​ക​മാ​യി പ്ലാ​സ്റ്റി​ക് ക്യാ​രി​ബാ​ഗു​ക​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ പാ​ത​യോ​ര​ത്തും മ​റ്റും കി​ട​ക്കു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​യി മാ​റി​യി​ട്ടു​ണ്ട്.
വൈ​റ​സ് വ്യാ​പ​ന സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ ചാ​യ​ക്ക​ട​ക​ളി​ൽ ഡി​സ്പോ​സി​ബി​ൾ ഗ്ലാ​സ്‌​സു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ലും പ്ലാ​സ്റ്റി​ക് അ​ട​ങ്ങി​യി​ട്ടു​ണ്ട്.
ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണം വി​ള​ന്പു​ന്ന പ്ലേ​റ്റു​ക​ളി​ലും പ്ലാ​സ്റ്റി​ക് അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​വ​യെ​ല്ലാം നി​ര​ത്തു​വ​ക്കി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​യി തു​ട​ങ്ങി​യി​ട്ടു​ണ്ട്. നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വീ​ണ്ടും എ​ത്തു​ന്ന​ത് ത​ട​യാ​നും ക​ട​ക​ളി​ലും മ​റ്റും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നു​മു​ള്ള ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് ഉ​ള്ള​ത്.
ത​മി​ഴ്നാ​ട്ടി​ൽ നി​ന്നാ​ണ് നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളു​ടെ വ​ര​വ്. ഇ​തി​ന് പ്ര​ത്യേ​കം ഏ​ജ​ന്‍റു​മാ​രും ഉ​ണ്ട്. ഇ​വ​ർ വ​ഴി​യാ​ണ് വി​വി​ധ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ൾ എ​ത്തു​ന്ന​ത്.
ര​ഹ​സ്യ​മാ​യും പ​ര​സ്യ​മാ​യും നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ൾ മി​ക്ക സ്ഥാ​പ​ന​ങ്ങ​ളി​ലും ല​ഭ്യ​മാ​ണ്.
അ​ടി​യ​ന്ത​ര​മാ​യി ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ത്ത പ​ക്ഷം പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ട് നാ​ടും ന​ഗ​ര​വും വീ​ണ്ടും പ​ഴ​യ​തു​പോ​ലെ നി​റ​യും എ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. അ​തേ​സ​മ​യം പ്ലാ​സ്റ്റി​ക് ക്യാ​രി​ബാ​ഗു​ക​ൾ​ക്ക് പ​ക​രം ബ​ദ​ൽ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ കി​ട്ടാ​നി​ല്ലാ​ത്ത​ത് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.
പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ൾ​ക്ക് പ​ക​രം ഇ​പ്പോ​ൾ ല​ഭ്യ​മാ​കു​ന്ന​ത് പേ​പ്പ​ർ ബാ​ഗു​ക​ൾ ആ​ണ്. എ​ന്നാ​ൽ ഇ​വ കാ​ര്യ​ക്ഷ​മ​മാ​യ ഉ​പ​യോ​ഗ​ത്തി​ന് പ​ര്യാ​പ്ത​മ​ല്ല. ഇ​താ​ണ് വീ​ണ്ടും പ്ലാ​സ്റ്റി​ക്കി​ലേ​ക്ക് ത​ന്നെ വ​ഴി തി​രി​യാ​ൻ ആ​ളു​ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന​തും.