ഭൗ​മ​ദി​ന​ത്തി​ൽ ജില്ലാ ജയിലിൽ ന​ക്ഷ​ത്ര വ​ന​മൊ​രു​ക്കും
Tuesday, April 20, 2021 10:59 PM IST
മ​ല​ന്പു​ഴ : ഭൗ​മ​ദി​ന​മാ​യ നാ​ളെ ജി​ല്ലാ ജ​യി​ലി​ൽ ന​ക്ഷ​ത്ര വ​നം ഒ​രു​ക്കു​ന്നു. അ​ട​ക്കാ​പു​ത്തൂ​ർ സം​സ്കൃ​തി​യു​ടേ​യും കേ​ര​ള ജൈ​വ സം​ര​ക്ഷ​ണ സ​മി​തി​യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ആ​ണ് ന​ക്ഷ​ത്ര വ​നം ഒ​രു​ക്കു​ന്ന​ത്. അ​ശ്വ​തി മു​ത​ൽ രേ​വ​തി വ​രെ​യു​ള്ള 27 നാ​ളു​ക​ളു​ടെ വൃ​ക്ഷ തൈ​ക​ൾ ന​ട്ടു​കൊ​ണ്ട് ന​ക്ഷ​ത്ര വ​നം ത​യ്യാ​റാ​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി​നു​മോ​ൾ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ജ​യി​ൽ സൂ​പ്ര​ണ്ട് കെ.​അ​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു.